Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:31 PM IST Updated On
date_range 9 Jun 2017 1:31 PM ISTബേപ്പൂർ മണ്ഡലത്തിൽ ബി.ജെ.പി. ഹർത്താൽ ഭാഗികം; സി.പി.എമ്മിെൻറ ഉടമസ്ഥതയിലുള്ള ബസ് സ്റ്റോപ് തകർത്തു
text_fieldsbookmark_border
ബേപ്പൂരിൽ ബി.ജെ.പി ഹർത്താൽ ഭാഗികം സി.പി.എമ്മിെൻറ ബസ് സ്റ്റോപ് തകർത്തു, ഇരു പാർട്ടികളുടെയും കൊടിമരങ്ങളും കൊടികളും വ്യാപകമായി നശിപ്പിക്കപ്പെട്ടു, സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് ഫറോക്ക്: ചെറുവണ്ണൂരിൽ സി.പി.എം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ബി.ജെ.പി.ഏരിയ കമ്മറ്റി ഓഫിസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ബേപ്പൂർ നിയോജകമണ്ഡലത്തിൽ നടത്തിയ ഹർത്താൽ ഭാഗികം . കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബാങ്കുകൾ പ്രവർത്തിച്ചില്ല. ബേപ്പൂർ, അരിക്കാട്, ചെറുവണ്ണൂർ, ഫറോക്ക് എന്നിവിടങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. രാമനാട്ടുകര, ചുങ്കം, ഫാറൂഖ് കോളജ്, നല്ലളം എന്നിവിടങ്ങളിൽ ഹർത്താൽ ബാധിച്ചില്ല. നല്ലൂർ അമ്പലങ്ങാടിയിൽ കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വ്യാപാരിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സോഡാ കുപ്പി കൊണ്ട് തലക്കടിയേറ്റ നിലയിൽ ബി.ജെ.പി.പ്രവർത്തകനായ തുറക്കൽപറമ്പ് കോട്ടായി ജിത്തുരാജ് (26), ഹർത്താൽ അനുകൂലികളുടെ മർദനമേറ്റ് നല്ലൂർ അമ്പലങ്ങാടിയിലെ വ്യാപാരി പാറപ്പുറവൻ ജയപ്രകാശ് (40) എന്നിവരെ ചുങ്കത്തെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെറുവണ്ണൂർ മധുരബസാറിലെ സി.പി.എം ബസ് സ്റ്റോപ് ഹർത്താൽ അനുകൂലികൾ തകർത്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇരുപാർട്ടികളുടെയും കൊടിമരങ്ങൾ, പതാകകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് വൻ െപാലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡൽഹിയിൽ സീതാറാം യെച്ചൂരിക്കുനേരെ നടന്ന ൈകേയറ്റത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി ചെറുവണ്ണൂരിൽ സി.പി.എം നടത്തിയ പ്രകടനത്തിലാണ് ബി.ജെ.പിഓഫിസ് തകർത്തത്. പ്രകടനത്തിനിടെ ഓഫിസിലേക്ക് ഇരച്ചുകയറിയ ഒരു സംഘം വാതിൽതകർത്ത് കസേരകളും വാതിൽപാളിയും റോഡിലേക്ക് വലിച്ചെറിഞ്ഞു. കൊടികൾ കീറി നശിപ്പിച്ചു. ഓഫിസ് ഫയലുകളും മറ്റും ഓഫിസിെൻറ പിറകുവശത്തെ കിണറ്റിൽ തള്ളിയിരുന്നു. photo: bjp harthal1 ബി.ജെ.പി ഹർത്താലിനെ തുടർന്ന് ഫറോക്കിൽ അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ bjp harthal2 ഹർത്താൽഅനുകൂലികൾ തകർത്ത ചെറുവണ്ണൂർ മധുരബസാറിലെ സി.പി.എം ഉടമസ്ഥതയിലുള്ള ബസ് സ്റ്റോപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story