Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:31 PM IST Updated On
date_range 9 Jun 2017 1:31 PM ISTമാവൂരിൽ പഴയകാലത്തേക്ക് ഒരു തിരിച്ചുപോക്ക്; മീൻപൊതിയാൻ ഇല
text_fieldsbookmark_border
മാവൂർ: പ്ലാസ്റ്റിക്കിനെതിരെ കടുത്ത നിലപാടെടുത്ത മാവൂരിൽ മീൻ ഇലയിൽ പൊതിഞ്ഞുനൽകി മാതൃക. കുറ്റിക്കടവിലെ മത്സ്യ കച്ചവടക്കാരനായ പെരുവയൽ കോയങ്ങോട്ടുമ്മൽ മുഹമ്മദാണ് പഴയകാല മാതൃകയിൽ ഇലയിൽ പൊതിഞ്ഞും പാള ചീന്തിയെടുത്ത കയറുകൊണ്ട് കെട്ടിയും മത്സ്യം നൽകുന്നത്. േമയ് 25ന് മാവൂർ ഗ്രാമ പഞ്ചായത്തിനെ പ്ലാസ്റ്റിക്നിരോധിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് കാരി ബാഗിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. പ്ലാസ്റ്റിക് നിരോധിതമായി ഗ്രാമ പഞ്ചായത്തിനെ പ്രഖ്യാപിച്ചതിെൻറ പിറ്റേന്നുമുതൽ മുഹമ്മദ് ഇലയിലാണ് മത്സ്യം പൊതിഞ്ഞുനൽകുന്നത്. 45 വർഷമായി മത്സ്യക്കച്ചവടം നടത്തുന്ന മുഹമ്മദ് 'പാന്തക'ത്തിലും (ഒാലമടലിൽനിന്ന് കീറിയെടുക്കുന്ന കയറിൽ മത്സ്യം കോർക്കുന്ന രീതി) കൂവ, ഉപ്പൂത്തി, തേക്ക് ഇലകളിലും പണ്ട് മത്സ്യം വിറ്റിട്ടുണ്ട്. ഇേപ്പാൾ ഏറെ വിനാശകരമായ പ്ലാസ്റ്റിക് കവർ ഒഴിവാക്കാനും പഴയ രീതികളിലേക്ക് തിരിച്ചുപോകാനൂം അവസരമൊരുങ്ങിയതിൽ സേന്താഷമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഉപ്പൂത്തിയുടെ ഇലയിലാണ് (വട്ടയില) പ്രധാനമായും ഇപ്പോൾ മത്സ്യം പൊതിഞ്ഞുനൽകുന്നത്. തേക്കുമരത്തിെൻറ ഇലക്ക് ക്ഷാമം നേരിടുന്നതിനാലാണ് ഉപ്പൂത്തിയുടെ ഇല തെരഞ്ഞെടുത്തത്. ഇല കിട്ടാൻ പ്രയാസം ഉള്ളതിനാൽ കടലാസും ഉപയോഗിക്കുന്നുണ്ട്. പാള കീറിയെടുത്ത കയറുകൊണ്ടാണ് പൊതിഞ്ഞുകെട്ടുന്നത്. മാവൂരിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള മാമ്പൂവ് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിരോധിതമേഖലയായി പ്രഖ്യാപിച്ചശേഷം മറ്റ് മിക്ക കച്ചവടക്കാരും കടലാസിൽപൊതിഞ്ഞാണ് സാധനങ്ങൾ നൽകുന്നത്. പ്ലാസ്റ്റിക് കാരി ബാഗ് വിതരണം ചെയ്താൽ ശക്തമായ നടപടിയെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബീഫ് ഫെസ്റ്റ് മാവൂർ: ഡി.വൈ.എഫ്.െഎ മാവൂർ മേഖല കമ്മിറ്റി ബീഫ് ഫെസ്റ്റ് നടത്തി. മാവൂർ അങ്ങാടിയിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു. ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി അംഗം ടി.പി. നിധീഷ് ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് കമ്മിറ്റി അംഗം നവനീത് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രൻ, എം. ധർമജൻ, വി. ബാലകൃഷ്ണൻ നായർ, പുതുക്കുടി സുരേഷ്, എൻ.ഗിരീഷ്, കെ. അനൂപ്, അർജുൻ പ്രകാശ്, െക.പി. അനൂപ്, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖലകമ്മിറ്റി പ്രസിഡൻറ് മഹേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story