Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:29 PM IST Updated On
date_range 9 Jun 2017 1:29 PM ISTഅരക്കിണറിൽ പൊലീസ് ലാത്തി വീശി ബേപ്പൂർ അക്രമം add
text_fieldsbookmark_border
അരക്കിണർ: ബി.ജെ.പിയുടെ ചെറുവണ്ണുർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ബേപ്പൂർ നിയോജക മണ്ഡലം ഹർത്താലിൽ ബി.സിറോഡിലെ മധുരബസാർ അങ്ങാടിയിലെ ഡി.വൈ.എഫ്.ഐ ബസ് സ്റ്റോപ് ബന്ദനുകൂലികൾ അടിച്ചുതകർത്തു. രാത്രി ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനുനേരെ അരക്കിണറിൽ കല്ലേറ് നടന്നു. െപാലീസ് ലാത്തി വീശി. പ്രകടനക്കാർ ചിതറി ഓടി. വൈകീട്ട് ബേപ്പൂർ മാഹി സിവിൽ സപ്ലൈസ് ഗോഡൗണിന് മുന്നിലുള്ള ഡി.വൈ.എഫ്.ഐ ബസ് വെയിറ്റിങ് ഷെഡ് തകർത്തിട്ടുണ്ട്. മാത്തോട്ടം, അരക്കിണർ, ബേപ്പൂർ ഭാഗങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബേപ്പൂർ മുതൽ വട്ടക്കിണർ വരെ ബസ് ഗതാഗതം സ്തംഭിച്ചു. ബേപ്പൂർ ഹൈസ്കൂൾ ഉച്ചയോടെ ക്ലാസ് നിർത്തി. photo waiting shed.jpg ബി.സി.റോഡിലെ മധുരബസാർ അങ്ങാടിയിൽ ഡി.വൈ.എഫ്.ഐയുടെ ബസ് വെയിറ്റിങ് ഷെഡ് തകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story