Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:29 PM IST Updated On
date_range 9 Jun 2017 1:29 PM ISTരൂപേഷിെൻറ മരണവാർത്ത വിശ്വസിക്കാനാവാതെ നാട്ടുകാർ
text_fieldsbookmark_border
കക്കോടി: വ്യാഴാഴ്ച പ്രദേശവാസികൾ ഉണർന്നെഴുന്നേറ്റത് വിശ്വസിക്കാനാവാത്ത വാർത്ത കേട്ടാണ്. അമ്മോത്തിൽ രാരിച്ചക്കുട്ടിയുടെ മകൻ രൂപേഷ് (28) മാവിളിക്കടവിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചെന്ന വാർത്ത ആർക്കും ഉൾക്കൊള്ളാനായില്ല. എടക്കാട് ഗണേഷ് ബാങ്കിലെ കലക്ഷൻ ഏജൻറായ രൂപേഷ് ബുധനാഴ്ച ജോലി കഴിഞ്ഞ് സുഹൃത്തുക്കളെ സന്ദർശിച്ചശേഷം ബൈക്കിൽ രാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുവെ മാവിളിക്കടവ് എം.എസ്.എസ് സ്കൂളിനു സമീപം ഇലക്ട്രിക്പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ശബ്ദംകേട്ട് സമീപ വീടുകളിലുള്ളവർ എത്തിയെങ്കിലും വാഹനമെന്നും കിട്ടാതിരുന്നതിനാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. അരമണിക്കൂറോളം കഴിഞ്ഞാണ് തണ്ണീർപന്തലിൽ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വഴിമധ്യേ രൂപേഷ് മരിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സുഹൃത്തിെൻറ ബൈക്കായിരുന്നു രൂപേഷ് ഉപയോഗിച്ചിരുന്നത്. ഇടിയിൽ രൂപേഷിെൻറ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story