Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:29 PM IST Updated On
date_range 9 Jun 2017 1:29 PM ISTമദ്യാധികാര വകുപ്പുകൾ പുനഃസ്ഥാപിക്കണം^മദ്യനിരോധനസമിതി
text_fieldsbookmark_border
മദ്യാധികാര വകുപ്പുകൾ പുനഃസ്ഥാപിക്കണം-മദ്യനിരോധനസമിതി കോഴിക്കോട്: എല്ലാ അധികാരങ്ങളും ജനങ്ങൾക്ക് എന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ പഞ്ചായത്തീരാജ്, നഗരപാലികനിയമങ്ങളിൽ മദ്യാധികാരവകുപ്പുകൾ എടുത്തുമാറ്റിയ ഇടത് സർക്കാറിെൻറ നടപടിയിൽ കേരള മദ്യനിരോധനസമിതി ജില്ല പ്രവർത്തകസമിതി പ്രതിഷേധിച്ചു. ജൂൺ 17ന് സർക്കാർ നടപടിക്കെതിരെ കലക്ടറേറ്റ് മാർച്ച് നടത്തും. സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈത്തോട്ടം മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രവർത്തക സമിതിയിൽ ജില്ല പ്രസിഡൻറ് ശ്രീധരൻ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. പ്രഫ. ടി.എം. രവീന്ദ്രൻ, കുര്യൻ ചെമ്പനാനി, പൊയിലിൽ കൃഷ്ണൻ, ലത്തീഫ് ഒളവണ്ണ, ഭരതൻ പുത്തൂർവട്ടം, എം. കുഞ്ഞിരാമനുണ്ണി, അഷ്റഫ് ചേലാട്ട്, ടി. ബാലകൃഷ്ണൻ, പ്രഫ. ഒ.ജെ. ചിന്നമ്മ, വിനോദ് പുത്തൂർവട്ടം, സജീവൻ കക്കടവത്ത്, എം. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story