Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:40 PM IST Updated On
date_range 7 Jun 2017 5:40 PM ISTഎയിംഫിൽ: വിദ്യാർഥികളുടെ സമരം തുടരുന്നു
text_fieldsbookmark_border
കോഴിക്കോട്: എയിംഫില്‍ അക്കാദമിക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക്. തിങ്കളാഴ്ചവരെ നിരാഹാരമിരുന്ന അഞ്ചു വിദ്യാർഥിനികളെ ആരോഗ്യസ്ഥിതി മോശമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുതൽ ജിത്തു കൃഷ്ണൻ, ആദർശ് എന്നീ വിദ്യാർഥികളാണ് നിരാഹാര സമരത്തിലുള്ളത്. ആശുപത്രിയിൽ ചികിത്സതേടിയ വിദ്യാർഥിനികൾ വീണ്ടും സമരപ്പന്തലിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണയായി വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും തുടരുകയാണ്. എ.ബി.വി.പി, എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധമറിയിച്ചത്. കഴിഞ്ഞ ദിവസം ജില്ല കലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ നടന്ന യോഗം പരാജയമായിരുന്നു. കലക്ടറുടെ ഉത്തരവുണ്ടായിട്ടും ഇതുവെര മാനേജ്മെൻറ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകിയിട്ടില്ല. തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകാതെ സമരത്തിൽനിന്ന് ഒരടി പിന്നോട്ടുപോകില്ലെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം. സമരത്തിെൻറ ആറാം ദിനമായ ചൊവ്വാഴ്ചയും വിവിധ രാഷ്ട്രീയ പാര്‍ട്ടികൾ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയിരുന്നു. ആം ആദ്മി പാർട്ടിയുെട റിലേ നിരാഹാര സമരം നാലു ദിവസം പിന്നിട്ടു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ധനീഷ് ലാൽ, േബ്ലാക്ക് വൈസ് പ്രസിഡൻറ് ഷിബു, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് പ്രബീഷ് മാറാട് തുടങ്ങിയവർ സമരപ്പന്തലിൽ വിദ്യാർഥികൾക്ക് െഎക്യദാർഢ്യവുമായുണ്ട്. സമരം ഒത്തുതീർപ്പായില്ലെങ്കിൽ കൂടുതൽ ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story