Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ​ട​നി​ലം പാ​ല​ത്തി​ൽ...

പ​ട​നി​ലം പാ​ല​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം; നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കൈ​വ​രി​യി​ലി​ടി​ച്ചു

text_fields
bookmark_border
കൊ​ടു​വ​ള്ളി: പ​ട​നി​ലം-​ന​രി​ക്കു​നി റോ​ഡി​ലെ പ​ട​നി​ലം പാ​ല​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം. ​െചാ​വ്വാ​ഴ്​​ച വൈ​കീ​ട്ട് നാ​േ​ലാ​ടെ ന​രി​ക്കു​നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ർ​ദി​ശ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി കൈ​വ​രി​യി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന് വേ​ഗം കു​റ​വാ​യ​തും പാ​ല​ത്തി​ൽ കാ​ൽ​ന​ട​ക്കാ​രി​ല്ലാ​ത്ത​തും വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം ഇ​തേ പാ​ല​ത്തി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച്​ കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി മ​ദ്​​റ​സ വി​ദ്യാ​ർ​ഥി​നി മ​രി​ക്കു​ക​യും സ​ഹ​യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി കൈ​വ​രി ത​ക​ർ​ത്ത് പ​കു​തി ഭാ​ഗ​ത്തോ​ളം പു​ഴ​യി​ലേ​ക്ക് തൂ​ങ്ങി​നി​ന്നി​രു​ന്നു. 2010ൽ ​പ​ട​നി​ലം ക​ട​വി​ൽ പു​തി​യ സ​മാ​ന്ത​ര​പാ​ലം നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മെ​ടു​പ്പി​നാ​യി 3.50 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ഈ ​വ​ർ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച​ര​ക്കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story