Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:40 PM IST Updated On
date_range 7 Jun 2017 5:40 PM ISTപനിച്ചൂടിലും ‘ചൂടില്ലാെത’ അധികൃതർ
text_fieldsbookmark_border
കൊടുവള്ളി: ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാവുന്നു. വർഷക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധികൾ വ്യാപകമായിട്ടുണ്ട്. ചികിത്സ തേടി നിരവധിപേർ ആശുപത്രിയിലെത്തുമ്പോൾ ഗോഗികളെ പരിശോധിക്കാൻ ഡോക്ടർമാരുടെ സേവനം കുറവാണ്. നിലവിൽ മൂന്ന് ഡോക്ടർമാരായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ കോടഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ ഓഫിസറുടെ ചുമതലയുള്ള ഡോക്ടർ ഓഫിസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് പോകുന്നതിനാൽ മിക്ക ദിവസങ്ങളിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം രോഗികൾ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്. ആശുപത്രിയുടെ ശോച്യാവസ്ഥയും ഡോക്ടർമാരുടെ കുറവും ജില്ല മെഡിക്കൽ ഓഫിസറെയും എം.എൽ.എയെയും കഴിഞ്ഞ ദിവസം നാട്ടുകാർ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രോഗികളുടെ ബാഹുല്യം സംബന്ധിച്ച പരാതി ലഭിച്ചപ്പോൾ ഡി.എം.ഒ ഓഫിസിലെത്തിയ ഡോക്ടറെ ആശുപത്രിയിലേക്കുതന്നെ തിരിച്ചയച്ചാണ് പരിഹരിച്ചത്. കൊടുവള്ളി നഗരസഭയും സ്ഥലം എം.എൽ.എയും ആശുപത്രി വിഷയത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതാണ് ആശുപത്രി വികസനം മുരടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളുടെയും ഇടപെടലുകളില്ലാത്തതും ശോച്യാവസ്ഥക്ക് ആക്കംകൂട്ടുന്നു. താമരശ്ശേരി: പനിയും മഴക്കാലരോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കട്ടിപ്പാറ ൈപ്രമറി ഹെൽത്ത് സെൻററിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ജനശ്രീ കട്ടിപ്പാറ മണ്ഡലം സഭ ആവശ്യപ്പെട്ടു. നിലവിൽ ആഴ്ചയിൽ മൂന്നുദിവസമേ ഡോക്ടറുടെ സേവനം ലഭിക്കുന്നുള്ളൂ. മുഴുവൻ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാൽ മലയോരമേഖല ഉൾപ്പെടുന്ന കല്ലുള്ള തോട്, ചമൽ, കോളിക്കൽ, വെട്ടിഒഴിഞ്ഞതോട്ടം എന്നിവിടങ്ങളിലെ രോഗികൾ ബാലുശ്ശേരിയിലെയും താമരശ്ശേരിയിലെയും സർക്കാർ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. ബിനീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. അഡ്വ. ബിജുകണ്ണന്തറ, കെ.ആർ. മനോജ്, ലീലാമ്മ ജോസഫ്, ബെന്നി ടി. ജോസഫ്, ഗിരീഷ് മാവുള്ളപൊയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story