Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 2:20 PM IST Updated On
date_range 7 Jun 2017 2:20 PM ISTപൊലീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറുമാരുടെ നിയമനം നീളുന്നു
text_fieldsbookmark_border
കോഴിക്കോട്: പൊലീസ് വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറുമാരുടെ (സി.എ) നിയമനം നീളുന്നു. പി.എസ്.സിയുടെ റാങ്ക് പട്ടിക നിലവിലുണ്ടായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് പരാതി. ടൈപിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് എന്നീ വിഭാഗത്തിൽ 1:1 എന്ന അനുപാതത്തിൽ നിയമനം നടത്തണമെന്നാണ് ഉത്തരവ്. എന്നാൽ, ടൈപിസ്റ്റുമാരെ നിയമിച്ച് നിശ്ചിത കലാവധിക്കകം പ്രമോഷൻ നൽകി സി.എമാരാക്കുകയാണ് െചയ്യുന്നത്. കോൺഫിഡൻഷ്യൽ അസിസ്റ്റൻറുമാരുടെ പി.എസ്.സി റാങ്ക് പട്ടിക 2016 മേയ് അഞ്ചിന് നിലവിൽ വന്ന് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും തിരുവനന്തപുരം ജില്ലയിലെ ഒരു ഒഴിവിൽ മാത്രമാണ് നിയമനം നടന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതേസമയം ആരോഗ്യം, പൊതുമരാമത്ത്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, വിജിലൻസ്, കോടതി, വ്യവസായം എന്നീ വിഭാഗങ്ങളിലായി ഇതിനകം തിരുവനന്തപുരം -47, കൊല്ലം -40, ആലപ്പുഴ -21, പത്തനംതിട്ട -33, കോട്ടയം -28, ഇടുക്കി -29, എറണാകുളം -73, തൃശൂർ -16, പാലക്കാട് -53, മലപ്പുറം -25, കോഴിക്കോട് -25, വയനാട് -ഏഴ്, കണ്ണൂർ -21, കാസർക്കോട് -10 എന്നിങ്ങനെ മൊത്തം 428 പേരെ നിയമിച്ചിട്ടുണ്ട്. മറ്റു വകുപ്പുകളെ അപേക്ഷിച്ച് സി.എ തസ്തിക കൂടുതലുള്ള വകുപ്പ് പൊലീസാണ്. ഇവിടെയാണ് ഒട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യാത്തത് എന്നതാണ് വിചിത്രം. സ്പെഷൽ ബ്രാഞ്ച് സി.െഎ.ഡി വിഭാഗത്തിലെയും പൊലീസിലെയും മിനിസ്റ്റീരിയൽ ജീവനക്കാരുെട നിയമനം 2010ലാണ് പി.എസ്.സി വഴിയാക്കി ഉത്തരവിറങ്ങിയത്. പൊലീസിലെ ടൈപിസ്റ്റ്, േഷാർട്ട് ഹാൻഡ് റിപ്പോർട്ടർ, സ്റ്റെനോഗ്രാഫർ എന്നിവയിലെ നിരവധി ഒഴിവുകൾ ഇങ്ങനെ നികത്തുകയും ചെയ്തു. എന്നാൽ, പൊലീസിെൻറ രഹസ്യസ്വഭാവം നിലനിർത്തുന്നതിന് പ്രമോഷൻ നൽകി ഇൗ തസ്തിക നികത്തിയാൽ മതിയെന്ന് കാട്ടി 2012ൽ ഉത്തരവിറക്കി. ഇതോടെയാണ് ഇൗ വിഭാഗം തസ്തികകളിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. പിന്നീട് 2014 ഡിസംബർ 23ന് ഒാഫിസ് ജീവനക്കാരുടെ നിയമനം പി.എസ്.സി വഴിയാക്കി അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഉത്തരവിറക്കി. എന്നാലിത് മറച്ചുെവച്ചാണ് ഇപ്പോഴും സി.എമാരുെട ഒഴിവുകൾ തസ്തികമാറ്റത്തിലൂടെ നടത്തുന്നത് എന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്. -കെ.ടി. വിബീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story