Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 2:18 PM IST Updated On
date_range 7 Jun 2017 2:18 PM ISTഒരുവർഷത്തെ ശരി
text_fieldsbookmark_border
കോഴിക്കോട് നോർത്ത്: വികസനം തുടർക്കഥ കോഴിക്കോട്: എല്ലാമേഖലയിലും എല്ലാവർക്കും വികസനം എന്ന ആശയം ഇത്തവണയും തുടരുകയാണെന്ന് കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ്കുമാർ. നഗരപാതവികസനത്തിൽ പ്രധാനറോഡുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. നഗരപാതവികസനത്തിെൻറ രണ്ടാംഘട്ട പ്രാരംഭ ഫണ്ടായി 100 കോടി കൂടി സർക്കാർ അനുവദിച്ചു. കാരപ്പറമ്പ്, അരയിടത്ത് പാലം, മെഡിക്കൽ കോളജ്, മുണ്ടിക്കൽതാഴം തുടങ്ങി ഇടറോഡുകളിൽ വികസനം ഉറപ്പാക്കാൻ നടപടിയെടുത്തു. പാറോപ്പടിയിൽ 65 ഏക്കറിൽ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും നിർമിക്കാനുള്ള നടപടി സംസ്ഥാനത്തുതന്നെ ഇത്തരം ആദ്യപദ്ധതിയാകും. 20 കോടി ആദ്യഘട്ടത്തിൽ വേണമെന്ന് കരുതുന്ന പദ്ധതിക്കുള്ള സർവേ നടക്കുകയാണിപ്പോൾ. നടക്കാവ് ഗവ. ഗേൾസ് സ്കൂൾ വികസനം സംസ്ഥാനം തന്നെ മാതൃകയാക്കിയതിനുശേഷം കാരപ്പറമ്പ്, മെഡിക്കൽ കോളജ്, എൻ.ജി.ഒ ക്വാർേട്ടഴ്സ്, പുതിയങ്ങാടി എൽ.പി, ചെലവൂർ, കണ്ണാടിക്കൽ എന്നീ സ്കൂളുകളും മികവിെൻറ പാതയിലാണ്. മലാപ്പറമ്പ് സ്കൂൾ സർക്കാർ ആറ് കോടിയിലേറെ ചെലവിട്ട് ഏറ്റെടുത്തശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കയാണ്. കടപ്പുറത്ത് രണ്ടരക്കോടിയുടെ സ്േറ്റജ് നവീകരണത്തിന് ഭരണാനുമതിയായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ആദ്യമായി സ്വതന്ത്ര സെക്രട്ടറിയായി. ഒന്നരക്കോടിയുടെ വെള്ളയിൽ കല്യാണ മണ്ഡപം ഇൗ ഭാഗത്ത് വിവാഹവും മറ്റും നടത്താൻ മത്സ്യത്തൊഴിലാളികളടക്കമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കും. സരോവരം വികസനത്തിന് 50 ലക്ഷത്തിെൻറ പദ്ധതിയായി. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ബാക്കി സ്ഥലം ഏറ്റെടുക്കാൻ 50 കോടി കൂടി സർക്കാർ അനുവദിച്ചു. മൊത്തം 250 കോടിയാണ് മാനാഞ്ചിറ-വെള്ളിമാട്കുന്ന് നവീകരണത്തിന് അനുവദിച്ചത്. കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ച 10 പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങുേമ്പാൾ ഒരു പുതിയ പദ്ധതിയെങ്കിലും മണ്ഡലത്തിൽ ആവിഷ്കരിക്കാനായിട്ടില്ലെന്ന് നഗരസഭ പ്രതിപക്ഷനേതാവും പ്രദീപ്കുമാറിെൻറ എതിർസ്ഥാനാർഥിയുമായ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് കിഫ്ബിയിൽ പോലും പണം വകയിരുത്താനാവാതെ ഒടുവിൽ എം.ജി.എസ് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഭയന്ന് 50 കോടി അനുവദിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിസർക്കാർ മണ്ഡലത്തിൽ ശാന്തിനഗർ കോളനിയിൽ പണിത പാർപ്പിടപദ്ധതിപോലെ മനുഷ്യെൻറ അടിസ്ഥാനസൗകര്യമുയർത്തുന്ന ഒന്നും നടപ്പായിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു. തിരുവമ്പാടി: പദ്ധതികൾക്ക് തുടക്കമായി തിരുവമ്പാടി: മണ്ഡലത്തിൽ ഒരു വർഷത്തെ പരിമിതകാലയളവിൽ നിരവധി വികസനപദ്ധതികൾക്ക് തുടക്കംകുറിക്കാനായെന്ന് ജോർജ് എം. തോമസ് എം.എൽ.എ. റോഡുകൾ, പാലങ്ങൾ, കാർഷികമേഖല എന്നിവക്ക് ഊന്നൽ നൽകിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. അടുത്ത നാലുവർഷം കൊണ്ട് മണ്ഡലത്തിൽ പ്രകടനപത്രികയിലെ മുഴുവൻ പദ്ധതികളും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. വയനാട്ടിലേക്കുള്ള നിർദിഷ്ട ചുരമില്ലാ തുരങ്കപാതയായ ആനക്കാപൊയിൽ കള്ളാടി മേപ്പാടി റോഡിെൻറ പ്രാഥമിക നടപടികൾക്കായി 20 കോടി ബജറ്റിൽ അനുവദിച്ചു. തുരങ്കപാതയുടെ സർേവക്കായി കൊങ്കൺ റെയിൽവേ സമ്മതമറിയിച്ചിട്ടുണ്ട്. കൈതപ്പൊയിൽ- - കോടഞ്ചേരി-തിരുവമ്പാടി-അഗസ്ത്യമുഴി റോഡ് ഡി.പി.ആർ തയാറാക്കി അടങ്കൽ തുക 73 കോടിക്ക് േമയ് 31ന് കിഫ്ബി യോഗത്തിൽ ഭരണാനുമതി ലഭിക്കും. പുല്ലൂരാംപാറ ഇൻഡോർ സ്‌റ്റേഡിയത്തിന് അഞ്ചുകോടിയും തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്ക് ആസ്തിവികസന ഫണ്ടിൽ നിന്ന് മൂന്ന് കോടിയും അനുവദിച്ചു. മുക്കം ഫയർ സ്റ്റേഷന് കെട്ടിടവും പുല്ലൂരാംപാറ ഇലന്ത്കടവ് പാലവും യാഥാർഥ്യമാക്കി. തിരുവമ്പാടി - കൂടരഞ്ഞി - കൂമ്പാറ -തോട്ടുമുക്കം റോഡിന് 7.5 കോടിയുടെ പ്രവൃത്തിക്ക് ടെൻഡറായി. ഒരു വർഷത്തിനകം 400 ലേറെ പേർക്ക് ചികിത്സസഹായം ലഭ്യമാക്കി. മണ്ഡലത്തിലെ കാർഷികമേഖല പുനരുജ്ജീവിപ്പിക്കാനായി ഹരിത ധാര പദ്ധതിക്ക് തുടക്കംകുറിക്കാനായതും നേട്ടമാണെന്ന് എം.എൽ.എ ചൂണ്ടി ക്കാണിക്കുന്നു. മണ്ഡലത്തിൽ കാർഷിക-വ്യവസായിക സംരംഭങ്ങൾ ആരംഭിക്കുമെന്ന വാഗ്ദാനം നിറവേറ്റാനുള്ള ചുവടുവെപ്പ് പോലും ഒരുവർഷം കൊണ്ട് സാധ്യമായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിെൻറ വിമർശനം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തുടങ്ങി പ്രവൃത്തി അവസാനഘട്ടത്തിലെത്തിച്ച പദ്ധതികളാണ് പൂർത്തീകരിച്ചത്. ഒരു മണ്ഡലത്തിൽ നടക്കേണ്ട സ്വാഭാവിക വികസനപ്രവൃത്തികളിലുപരിയായി പുതുതായൊന്നും നടന്നിട്ടില്ല. വിവിധ വിശ്വാസ ആചാരങ്ങൾ വെച്ചുപുലർത്തുന്ന മണ്ഡലത്തിലെ ജനങ്ങളുടെ വികാരങ്ങൾ മാനിക്കുന്നതിൽ ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story