Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎടച്ചേരിയിൽ...

എടച്ചേരിയിൽ മാലിന്യങ്ങൾ തള്ളുന്നത് തോട്ടിൽ

text_fields
bookmark_border
നാദാപുരം: ശുചിത്വത്തിനുവേണ്ടി ഹർത്താൽ നടത്തിയിട്ടും എടച്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. മഴ തുടങ്ങിയതോടെ കടകളിലെയും വീടുകളിലെയും മാലിന്യം തള്ളുന്നത് ടൗണിലൂടെ ഒഴുകുന്ന പുതിയങ്ങാടി- മാണിക്കോത്ത് താഴെ തോട്ടിലാണ്. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും മറ്റ് മാലിന്യവും ഒഴുകി അടിയുന്നത് പൊന്നാറത്തുതാഴ അംഗൻവാടി പരിസരത്തെ തോട്ടിലാണ്. മാലിന്യം കുന്നുകൂടി വെള്ളത്തി​െൻറ ഒഴുക്ക് തടസ്സപ്പെട്ടതോടെ കൊതുകുശല്യവും വർധിച്ചു. തോടി​െൻറ പരിസരത്തെ കിണറുകളിൽനിന്നാണ് പാചകത്തിനും മറ്റും ഹോട്ടലുകാർ വെള്ളം എടുക്കുന്നത്. മാലിന്യം കെട്ടിക്കിടന്ന് വെള്ളത്തി​െൻറ ഒഴുക്ക് തടസ്സപ്പെട്ടതോടെ തോടി​െൻറ പരിസരത്തെ കിണറുകളെല്ലാം മലിനീകരണ ഭീഷണിയിലാണ്. എടച്ചേരിയുടെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതിനിടയിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അതീവ ശ്രദ്ധ പതിയേണ്ട ഇടങ്ങൾപോലും മാലിന്യ കേന്ദ്രമായി മാറിയിരിക്കുന്നത്. നേരത്തേ മഴക്കാലത്തിനുമുമ്പ് തോടുകളും ഓവുചാലുകളും വൃത്തിയാക്കാറുണ്ടെങ്കിലും ഇത്തവണ പുതിയങ്ങാടി മുതൽ മാണിക്കോത്തുതാഴെ വരെ തോട് ശുചീകരിച്ചിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു മുൻകാലങ്ങളിൽ തോട് ശുചീകരിച്ചിരുന്നത്. തോട് പരിസരത്തെ വീടുകളിലെയും മറ്റും മലിനജലം ഒഴുക്കിവിടുന്നതും തോട്ടിലേക്കാണ്. വീട്ടുകാരിൽനിന്ന് 150 രൂപ ഈടാക്കി കുടുംബശ്രീ മുഖേന മാലിന്യം ശേഖരിച്ച് കയറ്റിയയക്കുന്ന പദ്ധതിയും ഇപ്പോൾ നിലച്ചമട്ടാണ്. മാസങ്ങൾക്കുമുമ്പ് ശേഖരിച്ച മാലിന്യംപോലും നീക്കാതെ പഞ്ചായത്തി​െൻറ പലയിടത്തും കെട്ടിക്കിടക്കുകയാണ്. പരിസ്ഥിതി ദിനാചരണം വില്യാപ്പള്ളി: എം.ജെ.വി.എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ വെച്ച് തുടങ്ങി. പരിസ്ഥിതി സമ്മേളനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കാര്യാട്ട് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സംഗീതാധ്യാപിക പ്രസന്നകുമാരിയും കുട്ടികളും പരിസ്ഥിതിഗാനം ആലപിച്ചു. വടകര മലബാർ ഗോൾഡ് നൽകിയ 800 വൃക്ഷത്തൈകളും സർക്കാറി​െൻറ വൃക്ഷത്തൈകളും വിദ്യാർഥികൾക്ക് വിതരണംചെയ്തു. വിതരണോദ്ഘാടനം അസ്ഗർ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.കെ. ഖാസിം, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് കെ.കെ. ജസീൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.കെ. കുമാരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. KZ9
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story