Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മദ്യഷാപ്പ്;...

'മദ്യഷാപ്പ്; മന്ത്രിയുടെ പ്രസ്താവന വെല്ലുവിളി'

text_fields
bookmark_border
പേരാമ്പ്ര: ഊളേരിയിൽ വിദേശമദ്യഷാപ്പ് തുടങ്ങാനുള്ള എക്സൈസ് വകുപ്പി​െൻറ തീരുമാനം അറിയില്ലെന്ന് പറഞ്ഞ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. സ്ത്രീകൾ ഉൾപ്പെടെ ബഹുജനങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന രാപ്പകൽ സമരം പത്രമാധ്യമങ്ങളിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടും ഊളേരിയുടെ സമീപ പ്രദേശത്തുള്ള മന്ത്രി അറിയില്ലെന്നുപറയുന്നത് ലജ്ജാകരമാണ്. പ്രസിഡൻറ് എം. ഋഷികേശൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി: ചെറുവണ്ണൂരിൽ13 കിണറുകൾ നിർമിച്ചു പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവണ്ണൂർ പഞ്ചായത്തിൽ പതിമൂന്ന് കിണറുകൾ നിർമിച്ചു. നാല് വിദഗ്ധ തൊഴിലാളികളും നാല് തൊഴിലുറപ്പ് അംഗങ്ങളും ഏകദേശം രണ്ടാഴ്ച കൊണ്ടാണ് ഓരോ കിണറി​െൻറയും പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തിൽ എല്ലാ വാർഡുകളിലുമായി 200 കിണറുകൾ നിർമിക്കുകയാണ് ലക്ഷ്യം. മൂന്നാം വാർഡിൽ തടത്തിൽ മീത്തൽ വീട്ടിൽ നിർമിച്ച കിണറി​െൻറ ഉദ്ഘാടനം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. ............................. KP10
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story