Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 2:13 PM IST Updated On
date_range 7 Jun 2017 2:13 PM ISTകുറ്റ്യാടിയിൽ ഭിന്നശേഷിക്കാർക്ക് പാർക്ക് വരുന്നു
text_fieldsbookmark_border
കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി ആഭിമുഖ്യത്തിൽ കുറ്റ്യാടി ചെറുപുഴക്കരയിൽ ഭിന്നശേഷിക്കാർക്കായി പാർക്ക് നിർമിക്കുന്നു. സംസ്ഥാനത്തുതന്നെ ഭിന്നശേഷിക്കാർക്കു വേണ്ടി നിർമിക്കുന്ന ആദ്യ പാർക്കായിരിക്കും ഇതെന്ന് ബി.പി.ഒ കെ.വി. വിനോദൻ പറഞ്ഞു. ഒരേക്കറിൽ ചെറുവനമാണ് വിഭാവനം ചെയ്യുന്നത്. മരുതോങ്കര ഗ്രാമപഞ്ചായത്തിെൻറ ഭാഗത്താണ് ഈ പുഴയോരം. ഗ്രാമപഞ്ചായത്ത് ഭരണസമിതി എല്ലാ സഹകരണങ്ങളും ഉറപ്പു നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർ തന്നെ മരം നടുകയും പരിപാലിക്കുകയും ചെയ്യും. തുടർന്ന് ഇവിടെ അവരുടെ ഉല്ലാസ കേന്ദ്രമാക്കുകയും ചെയ്യും. തട്ടാർകണ്ടി പാലത്തിനു സമീപത്ത് കള്ളാട് ഭാഗത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്. വീടകങ്ങളിൽ തളച്ചിടപ്പെട്ട ഇത്തരം കുട്ടികൾക്ക് വിമാന യാത്രയും ഡൽഹിയിലേക്ക് ഉല്ലാസ യാത്രയും ഒരുക്കിയ കുന്നുമ്മൽ ബി.ആർ.സിയുടെ അടുത്ത സംരംഭമാണ് അവർക്കു വേണ്ടിയുള്ള പാർക്ക്. പാർക്കിന് സൗജന്യമായി വേലി കെട്ടിക്കൊടുക്കാമെന്ന് ഒരു സ്വകാര്യ കമ്പനി ഏറ്റിട്ടുണ്ട്. ഓണ സദ്യക്ക് സ്കൂൾ വളപ്പിൽ തന്നെ പച്ചക്കറി, പൂക്കളമിടാൻ സ്കൂൾ മുറ്റത്തു തന്നെ പൂച്ചെടികൾ എന്നീ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബി.പി.ഒ പറഞ്ഞു. ........................ KZ11
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story