Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചപ്പ് വിരിച്ച്...

പച്ചപ്പ് വിരിച്ച് പരിസ്ഥിതി ദിനം

text_fields
bookmark_border
ചേന്ദമംഗലൂർ: ജി.എം.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബന്ന ചേന്ദമംഗലൂർ പ്രതിജ്ഞ ചൊല്ലി. സ്കൂളിലെ 1300 കുട്ടികൾക്ക് പി.കെ. റസാഖ് സൗജന്യമായി നൽകിയ തൈകൾ ഹരീദ മോയിൻകുട്ടി വിതരണം ചെയ്തു. മുക്കം മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന വർഷമേഘം ടൈംടേബിളും ശുചിത്വ പോസ്റ്ററുകളും വിദ്യാർഥികൾക്ക് നൽകി. ടി.കെ. ജുമാൻ, പി. മുസ്തഫ, പി. സാജിദ്, പി. അഭിഷേക്, ഫാത്തിമ ഹർസു, മോഡ മുഹമ്മദ്, ബി. ബിജേഷ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന ക്വിസ്, ഗാനാലാപനം, മുദ്രാവാക്യ നിർമാണ മത്സരം, ചിത്രരചന മത്സരം, ചാർട്ട് പ്രദർശനം എന്നിവ നടന്നു. ചേന്ദമംഗലൂർ ഹൈസ്കൂളിൽ പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരം, മരത്തൈ നടൽ, ക്വിസ് എന്നിവ നടന്നു. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ ജ്യോഗ്രഫി ക്ലബി​െൻറയും ദിശ മീഡിയ ക്ലബി​െൻറയും നേതൃത്വത്തിൽ പരിസ്ഥിതി സെമിനാറും ഡോക്യുമ​െൻററി പ്രദർശനവും സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാലാവസ്ഥ വ്യതിയാനത്തി​െൻറയും അശാസ്ത്രീയ വികസന പ്രവർത്തനങ്ങളുടെയും ദുരന്ത കാഴ്ചകൾ പകർത്തിയ ബച്ചു ചെറുവാടി സംവിധാനം ചെയ്ത ബേണിങ് പാരഡൈസ് എന്ന ഡോക്യുമ​െൻററിയാണ് പ്രദർശിപ്പിച്ചത്. സലീം നടുവണ്ണൂർ, അലവി എ. അച്ചുതൊടിക, എ.പി. അബ്ദുൽ ജബ്ബാർ, ഇ. ഹസ്ബുല്ല, എസ്. ജിഷാദ്, കെ. റഫീഖ്, കെ. അഷ്കർ എന്നിവരും വിദ്യാർഥികളായ അഫീഫ് അഹമ്മദ്, ഹുനഫ, ഫസീഹ, ഇ. നിഷാന, അമീൻ, ഹാബീൽ അഹമ്മദ് എന്നിവർ സംസാരിച്ചു. സി.പി.എം പുൽപ്പറമ്പ് ബ്രാഞ്ചി​െൻറ നേതൃത്വത്തീൽ 1000 വൃക്ഷത്തൈകൾ നടുന്നതി​െൻറ ഉദ്ഘാടനം മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഒഴലോട്ട് സുബീഷ്, ഡി.വൈ.എഫ്‌.ഐ മേഖല സെക്രട്ടറി ജാഫർ ശരീഫ്, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് അരുൺ, ടി. മമ്മദ്, ഭാസ്കരൻ, സലീം എന്നിവർ സംസാരിച്ചു. തീരം െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ അംഗം എൻ.കെ. ദസ്തഗീർ മുതിർന്ന കർഷകൻ എടക്കണ്ടി സലാമിന് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. കറിവേപ്പില, ഉറുമാൻ പഴം, ആര്യവേപ്പ്, ചെറുനാരങ്ങ, സീതപ്പഴം, നെല്ലി തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്. തീരം െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം. ഉണ്ണിച്ചേക്കു അധ്യക്ഷത വഹിച്ചു. എൻ.കെ. ഉമ്മർകോയ, എൻ.ടി. അലി, നഈം, ഇ.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.കെ. അൻവർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story