Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപടനിലം പാലത്തിൽ...

പടനിലം പാലത്തിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു

text_fields
bookmark_border
പടനിലം പാലത്തിൽ വീണ്ടും അപകടം; നിയന്ത്രണംവിട്ട കാർ കൈവരിയിലിടിച്ചു തലനാരിഴക്ക് വൻ ദുരന്തമൊഴിവായി കൊടുവള്ളി: പടനിലം-നരിക്കുനി റോഡിലെ പടനിലം പാലത്തിൽ വീണ്ടും അപകടം. െചാവ്വാഴ്ച വൈകീട്ട് നാേലാടെ നരിക്കുനി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിലേക്ക് പാഞ്ഞുകയറി കൈവരിയിലിടിച്ച് നിൽക്കുകയായിരുന്നു. കാറിന് വേഗം കുറവായതും പാലത്തിൽ കാൽനടക്കാരില്ലാത്തതും വൻദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മാസം ഇതേ പാലത്തിൽ കാർ ബൈക്കിലിടിച്ച് കുന്ദമംഗലം സ്വദേശിനി മദ്റസ വിദ്യാർഥിനി മരിക്കുകയും സഹയാത്രികരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നര വർഷം മുമ്പ് നിയന്ത്രണംവിട്ട ലോറി കൈവരി തകർത്ത് പകുതി ഭാഗത്തോളം പുഴയിലേക്ക് തൂങ്ങിനിന്നിരുന്നു. 2010ൽ പടനിലം കടവിൽ പുതിയ സമാന്തരപാലം നിർമാണത്തിന് സ്ഥലമെടുപ്പിനായി 3.50 ലക്ഷം അനുവദിച്ചിരുന്നു. മാത്രമല്ല, ഈ വർഷം സംസ്ഥാന സർക്കാർ പുതിയ പാലം നിർമാണത്തിന് അഞ്ചരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതുസംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് അപകടങ്ങൾ തുടരുന്നത്. PADANILAM PALAM 1 PADANILAM PALAM2 പടനിലം പാലത്തിൽ നിയന്ത്രണംവിട്ട കാർ കൈവരിയിലിടിച്ച് നിന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story