Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎജുമാർട്ട്​ പത്താം...

എജുമാർട്ട്​ പത്താം വാർഷിക ഉദ്​ഘാടനം നാളെ

text_fields
bookmark_border
കോഴിക്കോട്: എജുമാർട്ട് പത്താം വാർഷികവും വിപുലീകരിച്ച ഷോറൂമി​െൻറ ഉദ്ഘാടനവും ജൂൺ മൂന്നിന് രാവിലെ 11ന് നടക്കുമെന്ന് ഉടമകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. പത്താം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപ്പെടുംവിധം എജുമാർട്ട് വിപുലീകരിക്കും. കൂടുതൽ ഉൽപന്നങ്ങളും വിവിധ രാജ്യങ്ങളിൽ പ്രചാരം നേടിയ ബ്രാൻഡുകളും അവതരിപ്പിക്കും. വിദ്യാർഥികൾക്കാവശ്യമായതെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് എജുമാർട്ടിന് തുടക്കമിട്ടത്. ഷോപ്പിങ് ഫെസ്റ്റിവലി​െൻറ ഭാഗമായി തെരഞ്ഞെടുത്ത സ്കൂൾ ഉൽപന്നങ്ങൾക്ക് അഞ്ച് മുതൽ 50 വരെ ശതമാനം വിലക്കുറവ് നൽകുന്നുണ്ടെന്നും അവർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ മുജീബ് കൂർമത്ത്, ഷാഹിദ് കൂർമത്ത്, എച്ച്.ആർ ഹെഡ് മുഹമ്മദ് സാബിർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story