Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 2:00 PM IST Updated On
date_range 1 Jun 2017 2:00 PM ISTഎച്ച്.എം.എല്‍ പാടികളില്‍ പകർച്ചവ്യാധി ഭീഷണി
text_fieldsbookmark_border
മേപ്പാടി: അരപ്പറ്റ എസ്റ്റേറ്റ് എൻ.സി ഡിവിഷനിലെ പാടികളില്‍ കഴിയുന്ന കുടുംബങ്ങള്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ചുറ്റുപാടില്‍ ദുരിതമനുഭവിക്കുന്നു. മഴക്കാലമായതോടെ ഇവർ പകർച്ചവ്യാധികളുടെ ഭീഷണി നേരിടുന്നതായി പരാതിയുയർന്നിട്ടുണ്ട്. എന്‍.സി ഡിവിഷനിലെ താഴെ അരപ്പറ്റ, മദ്റസ പാടികളില്‍ കഴിയുന്നവരാണ് മഴക്കാല രോഗങ്ങളുടെ ഭീഷണി നേരിടുന്നത്. കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായ പാടികളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും പരിസര ശുചീകരണം നടത്തുന്നതിലും അധികൃതർ ഗുരുതരമായ വീഴ്‌ച വരുത്തുന്നുവെന്ന ആക്ഷേപത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരാതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ ചെയ്യാറുള്ളത്. അരപ്പറ്റയിലെ പാടി പരിസരങ്ങളില്‍ മലിനജലം കെട്ടിക്കിടന്നും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയും കൊതുകുകള്‍ പെരുകിയ നിലയിലാണ്. മദ്റസ പാടികളുടെ സ്ഥിതി അതിലും ഭീകരമാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാടികളുടെ പിന്‍വശത്ത് പണ്ടെങ്ങോ നിർമിച്ചതും കാലഹരണപ്പെട്ടതുമായ സെപ്‌ടിക് ടാങ്കുകള്‍ പലതും നിറഞ്ഞ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ പ്രദേശം ദുർഗന്ധം നിറഞ്ഞ അവസ്ഥയിലായിട്ട് കാലമേറെയായെന്ന് തൊഴിലാളികള്‍ പറയുന്നു. ടാങ്കുകള്‍ വൃത്തിയാക്കേണ്ട ചുമതലയില്‍നിന്ന് മാനേജ്മെൻറ് ഒഴിഞ്ഞുമാറുന്നതുമൂലം തൊഴിലാളി കുടുംബങ്ങളനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരണാതീതമാണ്. പാടികളില്‍നിന്നുള്ള മലിനജലം അരപ്പറ്റ ടൗണിലെ തുറന്ന ഓടകളിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് പൊതുസമൂഹത്തിനും ദുരിതമാകുന്നു. എന്നാലും അധികൃതർ അറിഞ്ഞ ഭാവമില്ല. സാമൂഹിക പ്രശ്‌നമായിട്ടും ആരോഗ്യ വകുപ്പധികൃതരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. WEDWDL24 അരപ്പറ്റ മദ്റസ പാടിയിലെ സെപ്‌ടിക് ടാങ്കുകള്‍ കവിഞ്ഞ് മാലിന്യങ്ങള്‍ പുറത്തേക്കൊഴുകുന്ന നിലയില്‍ WEDWDL26 വിരമിച്ച അധ്യാപകർ: എം.കെ. രാമചന്ദ്രൻ, ഷേർളി ലൂയീസ്, ടി.എം. ലിസാമ്മ (ഏച്ചോം സർവോദയ ഹയർസെക്കൻഡറി സ്കൂൾ) പുൽപള്ളിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് പുതിയ സ്ഥലത്ത് തുറന്നു പ്രക്ഷോഭം ആരംഭിക്കുമെന്ന് വിവിധ സംഘടനകൾ പുൽപള്ളി: പുൽപള്ളിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് താഴെ അങ്ങാടിയിലെ കടമാൻ തോട് പാലത്തിനടുത്ത കെട്ടിടത്തിലേക്ക് മാറ്റിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി. പുൽപള്ളി - ബത്തേരി സ്റ്റേറ്റ് ഹൈവേയിൽ പ്രവർത്തിച്ചിരുന്ന വിദേശ മദ്യവിൽപനശാല ബുധനാഴ്ച രാവിലെ മുതലാണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. പ്രദേശവാസികൾക്ക് ഒരു സൂചനയും നൽകാതെയാണ് സാധനസാമഗ്രികൾ മാറ്റിയത്. രാവിലെ മുതൽ പൊലീസ് സാന്നിധ്യത്തിലാണ് മദ്യശാല പ്രവർത്തിച്ചത്. സ്കൂളും ആരാധനാലയങ്ങളും സമീപമുള്ള പ്രദേശത്താണ് ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്. താെഴയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന വിദേശ മദ്യവിൽപനശാല മരകാവ് റോഡിൽ ജടയറ്റ കാവ് ക്ഷേത്രം, വേടൻകോട് ക്ഷേത്രം, അമൃതവിദ്യാലയം, ക്ഷീരസംഘം, കൃഷിഭവൻ, മൃഗാശുപത്രി, ഐ.സി.ഡി.പി ഓഫിസ് എന്നിവക്കടുത്തേക്ക് മാറ്റിസ്ഥാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ആരോപിച്ചു. ജനവാസ കേന്ദ്രത്തിലെ വിൽപനശാല ജനങ്ങൾക്കാകെ ബുദ്ധിമുട്ടുണ്ടാക്കും. മദ്യശാല മാറ്റിയതിനുപിന്നിൽ റിയൽ എസ്റ്റേറ്റ് ലോബിയുമായി ബന്ധമുള്ള പഞ്ചായത്ത് ഭരണസമിതിയിലെ ഉന്നതെൻറ പങ്ക് അന്വേഷണവിധേയമാക്കണം. ഇതിനുപിന്നിൽ നടന്ന അഴിമതിയും ഗൂഡാലോചനയും അന്വേഷിക്കണം. താഴെയങ്ങാടിയിലെ ബിവറേജ് ഔട്ട്െലറ്റ് പൊതുജനങ്ങളേയും വിദ്യാർഥികളെയും പ്രതികൂലമായി ബാധിക്കുന്ന നിലയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം ഏരിയ കമ്മിറ്റി മുന്നറിയിപ്പ് നൽകി. അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദേശ വിൽപനശാല ഉടൻ മാറ്റാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇവിടെ ഔട്ട്െലറ്റ് പ്രവർത്തിപ്പിക്കാൻ അനുവധിക്കുകയില്ലെന്നും വ്യക്തമാക്കി. എം.എസ്. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. WEDWDL28 പുൽപള്ളിയിലെ ബിവറേജസ് ഔട്ട്െലറ്റ് താഴെഅങ്ങാടിയിലെ കെട്ടിടത്തിൽ തുറന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story