Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:59 PM IST Updated On
date_range 1 Jun 2017 1:59 PM ISTബീഫ് നിരോധനത്തിനെതിരെ സര്‍വകക്ഷി പ്രതിഷേധം
text_fieldsbookmark_border
പൂനൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂര്‍ യൂനിറ്റിെൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാറിെൻറ ബീഫ് നിരോധനത്തിനെതിരെ സര്‍വകക്ഷി പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. കാലിക്കച്ചവടക്കാരെയും കുടുംബത്തെയും വഴിയാധാരമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താര അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ, എ.കെ. ഗോപാലൻ, കെ.കെ. ബാലകൃഷ്ണന്‍ നായര്‍, ഹസന്‍ ദാരിമി, വി. ബീരാന്‍കുട്ടി ഫൈസി, എ.വി. അബ്ബാസ്, നാസര്‍ എസ്റ്റേറ്റ്‌മുക്ക്, രമേശൻ, പി.എസ്. മുഹമ്മദലി, മുജീബ് പൂനൂർ, അബൂബക്കര്‍, സി.പി. ഉണ്ണി എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുല്‍ അസീസ് സ്വാഗതവും സി.പി. ഹകീം നന്ദിയും പറഞ്ഞു. ....................... kp3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story