Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ഡി.സി.സി ഗ്രീൻ ഡി.സി.സിയാകുമെന്ന് ^ടി. സിദ്ദീഖ്
text_fieldsbookmark_border
കോഴിക്കോട്: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കോഴിക്കോട് ഡി.സി.സി ഗ്രീൻ ഡി.സി.സിയാകുന്നതിെൻറ പ്രവർത്തനങ്ങളാരംഭിക്കുമെന്ന് പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്ന് രാവിലെ 10.30ന് ഡി.സി.സി ഹാളിൽ നടക്കുന്ന പരിസ്ഥിതി സെമിനാറിലും മറ്റു പ്രവർത്തനങ്ങളിലും നടൻ ജോയ് മാത്യു ഉൾപ്പെടെ പ്രമുഖർ പെങ്കടുക്കും. 'ഭൂമിക്കൊരു കുടപിടിക്കാം' എന്ന സന്ദേശമുയർത്തി ജില്ലയിലെ മുഴുവൻ കോൺഗ്രസ് കമ്മിറ്റികളും പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഡി.സി.സി ഒാഫിസിൽ നിന്ന് 25000 വൃക്ഷതൈകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഇനിയുള്ള പ്രവർത്തനങ്ങളിൽ പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി രാഷ്ട്രീയവും ഉൾപ്പെടുത്തും. പുതിയ നഗരപാതകളുടെ വശങ്ങളിൽ വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കാനുള്ള അനുമതി അധികൃതരിൽ നിന്ന് തേടിയതായും അദ്ദേഹം അറിയിച്ചു. എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാം വാർഷികത്തിെൻറ ഭാഗമായി നടത്തിയ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യപനം ശുദ്ധ തട്ടിപ്പാണ്. കേരളം വൈദ്യുതി മേഖലയിൽ നേട്ടമുണ്ടാക്കിയത് യു.ഡി.എഫ് ഭരണ കാലത്താണ്. അതിന് യു.പി.എ സർക്കാരാണ് സഹായം ചെയ് തത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്തേതിനേക്കാൾ ഒരുമൊഗാവാട്ട് അധിക വൈദ്യുതിപോലും നിലവിലെ സർക്കാറിന് ഉത്പാദിപ്പിക്കാനായിട്ടില്ല. കോഴിക്കോട് കോർപ്പറേഷനിലെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിജേഷ് അരവിന്ദ്, പി.എം. അബ്ദുറഹ്മാൻ, സി. രവീന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story