Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:57 PM IST Updated On
date_range 1 Jun 2017 1:57 PM ISTറേഷൻ കാർഡ് വിതരണം ഇന്ന് തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ പുതുക്കിയ റേഷൻ കാർഡ് വിതരണം വ്യാഴാഴ്ച ആരംഭിക്കും. താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിെല വിവിധ റേഷൻകടകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ റേഷൻകടയുടെ പരിസരത്ത് പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്യും. റേഷൻകാർഡുടമയോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗമോ തിരിച്ചറിയൽ രേഖയും പഴയ റേഷൻകാർഡും സഹിതം പുതിയ കാർഡ് കൈപ്പറ്റണം. റേഷൻ കാർഡിൽ ചേർക്കാൻ ആധാർ നമ്പർ നൽകാത്തവർക്ക് വിതരണകേന്ദ്രത്തിൽ നൽകാം. പൊതുവിഭാഗത്തിന് 100 രൂപ, മുൻഗണന വിഭാഗം 50 രൂപ എന്നിങ്ങനെ കാർഡിന് വില ഇൗടാക്കും. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ: വ്യാഴം: പെരിെങ്ങാളം (75), പെരുമണ്ണ (69), പെരുമണ്ണ പാറമ്മൽ (70), കായലം (98), വെള്ളിപറമ്പ് (76). വെള്ളി: പെരുവയൽ (97), പയ്യടിമീത്തൽ (71), മുണ്ടുപാലം (72), കുറ്റിക്കാട്ടൂർ (77), കുറ്റിക്കാട്ടൂർ (78). കോഴിക്കോട് (നോർത്ത്) സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ വിവിധ റേഷൻകടകളിൽനിന്ന് പുതിയ റേഷൻ കാർഡുകൾ കൈപ്പറ്റേണ്ട കട നമ്പർ, തീയതി ബ്രാക്കറ്റിൽ ക്രമത്തിൽ : 1, 164, 5 (ജൂൺ ഒന്ന്), 116, 117, 101 (ജൂൺ രണ്ട്), 4, 9, 2 (ജൂൺ 3). മറ്റു കടകളിലെ കാർഡുകളുടെ വിതരണ തീയതി പിന്നീട് അറിയിക്കും. റേഷൻകാർഡ് വിതരണ സ്ഥലം മാറ്റി കോഴിക്കോട്: സൗത്ത് സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ 48, 50, 51, 52 എന്നീ കടകളിലെ റേഷൻകാർഡുകളുടെ വിതരണം പഴയ കോർപറേഷൻ ഓഫിസ് പരിസരത്തുനിന്ന് ടാഗോർ സെൻറിനറി ഹാളിലേക്ക് മാറ്റിയതായി സിറ്റി റേഷനിങ് ഓഫിസർ (സൗത്ത്) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story