Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:35 PM IST Updated On
date_range 1 Jun 2017 1:35 PM ISTജില്ല ഡി ഡിവിഷൻ: സി.എഫ്.സി.എ സെമിയില്‍
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ ദേവഗിരി ഗ്രൗണ്ടില്‍ നടക്കുന്ന ഡി ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ സി.എഫ്.സി.എ കല്ലായി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ് ബേപ്പൂരിനെ പരാജയപ്പെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ചു. രണ്ടാമത്തെ മത്സരത്തില്‍ സീ ക്യൂന്‍ ഒരുഗോളിന് മെഡിക്കല്‍ കോളജിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഈഗിള്‍സ് വട്ടപ്പറമ്പ് മൂന്ന് ഗോളിന് ഉദയസ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സി ഡിവിഷന്‍ ലീഗില്‍ എൻ.ഐ.ടി കാലിക്കറ്റ് ഒരു ഗോളിന് ബ്രൗണ്‍ ഷൂട്ടേഴ്‌സിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ യങ്ജംപ്‌സ് നാല് ഗോളുകള്‍ക്ക് ഫുട്ബാള്‍ പ്ലയേഴ്‌സിനെ പരാജയപ്പെടുത്തി. അവസാനമത്സരത്തില്‍ കടത്തനാട് യുനൈറ്റഡ് നാല് ഗോളുകള്‍ക്ക് കൂരിയാല്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story