Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:34 PM IST Updated On
date_range 1 Jun 2017 1:34 PM ISTകാലിക്കശാപ്പ്: കേന്ദ്രസർക്കാർ ഉത്തരവ് കത്തിച്ചു
text_fieldsbookmark_border
ഫറോക്ക്: കോർപറേറ്റുകളുടെ താൽപര്യത്തിനനുസരിച്ചുള്ളതാണെന്ന് പ്രഖ്യാപിച്ചും മോദിയുടെ ഫാഷിസ്റ്റ് നയത്തെ ചെറുത്തുതോൽപിക്കാൻ ജനങ്ങൾ നിയമലംഘനങ്ങൾ നടത്തേണ്ടി വരുമെന്ന് ഓർമിപ്പിച്ചും വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കശാപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻറ് പുറത്തുവിട്ട ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധസംഗമം പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.വി. ദുർഗാദേവി, സിറാജ് ചന്ത, എ. റഷീദ്, ഷാഹുൽ ഹമീദ്, കബീർ ചാലിയം, പി. ഗഫൂർ, പി.സി. സിദ്ദീഖ് എന്നിവർ നേതൃത്വംനൽകി. എൻ.പി. ബീരാൻ കോയ സ്വാഗതവും വി.പി. ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story