Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടി​െൻറ ദാഹമകറ്റാൻ...

നാടി​െൻറ ദാഹമകറ്റാൻ കോയമോ​െൻറ ഒരുകൈ സഹായം

text_fields
bookmark_border
പന്തീരാങ്കാവ്: ൈകയും കണക്കുമില്ലാത്ത സഹായമാണ് കുടിവെള്ളക്ഷാമമനുഭവിക്കുന്ന നാട്ടുകാർക്ക് കോയമോൻ െചയ്യുന്നത്. വേനൽചൂട് കനക്കുേമ്പാഴേക്കും കോയമോ​െൻറ മൊബൈലിൽ വിളിവരും. ദാഹജലം കിട്ടാക്കനിയായ കുടുംബങ്ങളുടെ കുടിവെള്ളത്തിനായുള്ള വിളി. പിന്നെ പുലർച്ചെ മുതൽ രാത്രി 11 വരെ നിസാൻ ലോറിയിൽ വെള്ളവുമായി ഒാട്ടമാണ് പെരുമണ്ണ, പെരുവയൽ, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ വെള്ളത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലേക്ക്. പെരുമണ്ണ പുളിക്കൽതാഴം പുതുമ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ താഴെ കുനിപ്പുറത്ത് ഉസ്മാൻകോയയെന്ന കോയമോൻ നാലുവർഷത്തോളമായി സൗജന്യ കുടിവെള്ള വിതരണത്തിൽ അപൂർവ മാതൃകയാണ്. പുളിക്കൽതാഴത്തെ വീടിനോട് ചേർന്ന് കുഴിച്ച കുഴൽകിണറിൽനിന്ന് ദിവസം ഒന്നരലക്ഷത്തോളം ലിറ്റർ വെള്ളമാണ് സ്വന്തം വാഹനത്തിൽ വിതരണം ചെയ്യുന്നത്. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച മൂന്ന് ടാങ്കുകളിലേക്ക് വെള്ളം ഫിൽട്ടർ ചെയ്ത് ശേഖരിച്ചാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്. കോയമോ​െൻറ മൂന്ന് ലോറികളും സുഹൃത്തുക്കളുടെ ലോറികളിലും സ്ഥിരം വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ മറ്റ് സംഘടനകളും ഗ്രാമ പഞ്ചായത്തുമെല്ലാം നടത്തുന്ന കുടിവെള്ളവിതരണ വണ്ടികളും ഇവിടെനിന്ന് വെള്ളം ശേഖരിക്കുന്നു. 2000 ലിറ്ററി​െൻറ രണ്ട് ടാങ്കുകളാണ് ഒാരോ ലോറിയിലുമുള്ളത്. ദിവസം 20 ട്രിപ്പ് വരെ ഒാരോ ലോറിയും ഒാട്ടം പോവുന്നുണ്ട്. സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് വെള്ള വിതരണത്തിന് സഹകരിക്കുന്നത്. മത^രാഷ്ട്രീയ സംഘടനകളെല്ലാം വൻ പ്രചാരണം നൽകി വെള്ളം വിതരണം ചെയ്യുേമ്പാൾ ഒരു ഫ്ലക്സ് ബോർഡ് പോലുമില്ലാതെ നിശ്ശബ്ദമായായിരുന്നു കോയമോ​െൻറ ദാഹജല വിതരണം. ചിലരിത് മുതലെടുത്ത് 'എട്ടുകാലി മമ്മൂഞ്ഞി'മാരാവുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തവണ ത​െൻറ സ്ഥാപനത്തി​െൻറ പേരും ജല വിതരണത്തെക്കുറിച്ചുള്ള വിശുദ്ധ ഖുർആൻ വാക്യവും ലോറികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. പാറമ്മൽ, നെരാട്കുന്ന്, ചെമ്മലത്തൂർ, ഗോശാലിക്കുന്ന്, കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ്, പൂവാട്ടുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ കോയമോ​െൻറ ലോറിയെത്തും. മാർച്ച് ആദ്യവാരം തുടങ്ങിയ വിതരണം കാലവർഷത്തി​െൻറ തുടക്കത്തിലും നിർത്തിയിട്ടില്ല. കൈയിൽനിന്ന് പണംമുടക്കി കുഴൽകിണർ കുഴിച്ച്, വൈദ്യുതി ചെലവും വഹിച്ച് സ്വന്തം വണ്ടിയിൽ സൗജന്യമായി കുടിവെള്ളം കൊടുക്കുന്നത് കോയമോ​െൻറ നാട്ടുകാരോടുള്ള ഒരു കടംവീട്ടൽ കൂടിയാണ്. 15ാം വയസ്സിൽ അർബുദം വന്ന് ഇടതുകൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ വീടും പുരയിടവും വിറ്റ് മകനെ ചികിത്സിപ്പിക്കുകയെന്ന വഴിയേ പിതാവി​െൻറ മുന്നിലുണ്ടായിരുന്നുള്ളൂ. ഇതറിഞ്ഞ നാട്ടുകാർ പിരിവെടുത്താണ് അന്ന് കോയമോ​െൻറ ചികിത്സ നടത്തിയത്. ഇടത് കൈ പൂർണമായും നഷ്ടപ്പെെട്ടങ്കിലും അന്ന് സഹായിച്ച നാട്ടുകാർക്കുള്ള കടം വീട്ടൽ കൂടിയാണിത്. ഒരുകൈ മാത്രം ബലത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് േജാലികൾ മാത്രമല്ല, ആളില്ലെങ്കിൽ അത്യാവശ്യക്കാർക്ക് കുടിവെള്ള വണ്ടികളുമായും കോയമോൻ പോവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story