Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷമയും സഹനവും...

ക്ഷമയും സഹനവും നോമ്പി​െൻറ പാഠം

text_fields
bookmark_border
കുന്ദമംഗലം: ക്ഷമയും സഹനവും തെറ്റുകളിൽനിന്ന് വിട്ടുനിൽക്കാനുള്ള പരിശീലനവുമാണ് നോമ്പി​െൻറ പാഠമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം പറഞ്ഞു. കുന്ദമംഗലത്ത് എസ്.െഎ.ഒയും സോളിഡാരിറ്റിയും സംയുക്തമായി സംഘടിപ്പിച്ച റമദാൻ പഠനക്ലാസും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. ഫാസിൽ അധ്യക്ഷത വഹിച്ചു. കെ.സി. അൻവർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ലിയാഖത്തലി, സി. അബ്ദുൽ ഹഖ്, സി.പി. സുമയ്യ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു. എസ്.െഎ.ഒ ഏരിയ സെക്രട്ടറി യാസർ സ്വാഗതവും ഇ.പി. ഉമർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story