Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:33 PM IST Updated On
date_range 1 Jun 2017 1:33 PM ISTനവാഗത രക്ഷാകർതൃ സംഗമം
text_fieldsbookmark_border
നരിക്കുനി: പുതിയ അധ്യയനവർഷത്തെ വരവേൽക്കുന്നതിനും സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് നടപ്പാക്കുന്ന നൂതന പദ്ധതികളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും പരിചയപ്പെടുത്തുന്നതിനും മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ നടന്ന മടവൂർ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി യു. ഷറഫുദ്ദീൻ മിഷൻ 2020 പദ്ധതി വിശദീകരിച്ചു. വി.സി. റിയാസ്ഖാൻ, ഫൈസൽ, ആർ. ജലീൽ, ശശികുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ഡോളി സ്വാഗതവും കെ.സി. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story