Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:33 PM IST Updated On
date_range 1 Jun 2017 1:33 PM ISTകടൽക്ഷോഭം: വെള്ളയിൽ ഹാർബറിൽ തോണികൾ ഒലിച്ചുപോയി
text_fieldsbookmark_border
കോഴിക്കോട്: കടുത്ത കടൽക്ഷോഭത്തിൽ വെള്ളയിൽ ഹാർബറിൽ നിർത്തിയിട്ട തോണികൾ ഒലിച്ചുപോയി. പുതിയ കടവ് സ്വദേശികളുടെ അടക്കം ആറ് തോണികളാണ് ഒലിച്ചുപോയത്. ഇവയിൽ ഒന്ന് അരകിലോമീറ്ററോളം കടലിലേക്ക് ഒഴുകിപ്പോയി. മറ്റുള്ളവ മണലിൽ പൂണ്ട നിലയിലാണ്. ഒഴുകിപ്പോയ പുതിയ കടവ് സ്വദേശി മുസ്തഫയുടെ നിഹ്മത്ത് എന്ന തോണി മത്സ്യത്തൊഴിലാളികൾ പിന്തുടർന്നാണ് തിരികെ കൊണ്ടുവന്നത്. എല്ലാ ബോട്ടുകളിലെയും എൻജിനുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ഹാർബറിെൻറ അശാസ്ത്രീയ നിർമാണമാണ് തോണികൾ ഒലിച്ചുപോകാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ct5 കടൽക്ഷോഭത്തിൽ വെള്ളയിൽ ഹാർബറിൽ ഒലിച്ചുപോയ തോണികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story