Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബില്ലടച്ചില്ല;...

ബില്ലടച്ചില്ല; ഫിഷറീസ്​ ടെക്നിക്കൽ സ്​കൂളിെൻറ ഫ്യൂസൂരി, എം.എൽ.എയുടെ ഇടപെടലിൽ വൈദ്യുതിബന്ധം പുനഃസ്​ഥാപിച്ചു

text_fields
bookmark_border
ഫറോക്ക്: സ്കൂൾ തുറക്കുന്നതി​െൻറ തലേന്നാൾ ബേപ്പൂർ ഫിഷറീസ് ടെക്നിക്കൽ സ്കൂളിലെ ഫ്യൂസ് ഉൗരി. എം.എൽ.എയുടെ ഇടപെടലിനെ തുടർന്നു വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി ബില്ല് മാസങ്ങളോളം കുടിശ്ശിക വരുത്തിയതി​െൻറ പേരിലാണ് ബുധനാഴ്ച രാവിലെ കെ.എസ്.ഇ.ബി അധികൃതരെത്തി ഫ്യൂസൂരിയത്. ടെക്നിക്കൽ സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി അഡ്മിഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവതാളത്തിലായി. ടെക്നിക്കൽ സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് വൈദ്യുതിബന്ധം വിച്ഛേദിക്കാൻ ഇടയാക്കിയത്. ഫിഷറീസ് വകുപ്പിലെ ഡി.ഡി ഉൾപ്പെടെ ഉന്നേതാദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പലവിധ തടസ്സങ്ങളുന്നയിച്ച് പ്രധാനാധ്യാപിക പണമടക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഫിഷറീസ് വകുപ്പ് പലവിധ കാര്യങ്ങൾക്കായി ടെക്നിക്കൽ സ്കൂളിനു ഫണ്ട് അനുവദിക്കുന്നുണ്ട്. ഇതിൽനിന്ന് മുൻകൂറായി എടുത്ത് വൈദ്യുതി ബില്ല് അടക്കാമെന്നിരിക്കെ ബുധനാഴ്ച സർവിസിൽനിന്നും പിരിയുന്ന പ്രധാനാധ്യാപിക തനിക്ക് ബാധ്യത വരാതിരിക്കാനെന്ന പേരിൽ വീഴ്ച വരുത്തുകയായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടർന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉച്ചവരെ നിലച്ചു. പ്രിൻസിപ്പലും ക്ലർക്കും സ്വകാര്യ ഇൻറർനെറ്റ് കഫേയെ ആശ്രയിച്ചാണ് പ്രവേശനത്തിനുളള കാര്യങ്ങൾ നീക്കിയത്. ഒടുവിൽ പ്രിൻസിപ്പലി​െൻറ നിരന്തര അഭ്യർഥന പരിഗണിച്ച് ഉടൻ ബില്ലടക്കാമെന്നു വി.കെ.സി. മമ്മദ്കോയ എം.എൽ.എ കെ.എസ്.ഇ.ബി അധികൃതരോട് പറഞ്ഞതിനെ തുടർന്നാണ് വൈദ്യുതിബന്ധം ഉച്ചയോടെ പുനഃസ്ഥാപിച്ചത്. 15ൽ താഴെ കുട്ടികളുള്ള ടെക്നിക്കൽ സ്കൂൾ അധികൃതരിൽനിന്നുണ്ടാകുന്ന വീഴ്ച വിനയാകുന്നത് 120 വിദ്യാർഥികൾ പഠിക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിനാണ്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള കെട്ടിട സമുച്ചയത്തിലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ഓഫിസും സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ എല്ലാ കാര്യങ്ങൾക്കും സർക്കാർ തലത്തിലുള്ള ഉത്തരവാദിത്തം ഫിഷറീസ് വകുപ്പിനായതിനാൽ സന്ദിഗ്ദ്ധഘട്ടങ്ങളിലെല്ലാം പതിവായി പ്രതിസന്ധിയിലാകുന്നതും വി.എച്ച്.എസ്.ഇക്കാർ തന്നെയാണ്. ഇതു കാരണം ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. സംഭവത്തെ തുടർന്നു വി.എച്ച്.എസ്.ഇ വിഭാഗത്തിനു പ്രത്യേക വൈദ്യുതി കണക്ഷൻ അനുവദിക്കണമെന്നു ആവശ്യപ്പെട്ടതായാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story