Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 1:32 PM IST Updated On
date_range 1 Jun 2017 1:32 PM ISTട്രാൻസ്ഫോർമറുകൾ പ്രവർത്തനമാരംഭിച്ചു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി സ്ഥാപിച്ച രണ്ട് ട്രാൻസ്ഫോർമറുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ^വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷറഫുദ്ദീൻ നിർവഹിച്ചു. എ.പി.ഡി.ആർ.പി പദ്ധതി പ്രകാരമാണ് പൂവാട്ടുപറമ്പ് അലുവിൻപിലാക്കൽമുക്ക്, ഇടത്തിൽതാഴം എന്നിവിടങ്ങളിൽ 100 കെ.വി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അസി. എൻജിനീയർ പി. ഖാലിദ് അധ്യക്ഷത വഹിച്ചു. സബ് എൻജിനീയർ ദിലീപ്, വാർഡ് വികസനസമിതി കൺവീനർ കുന്നുമ്മൽ സുലൈഖ, അംഗങ്ങളായ എം.സി. സൈനുദ്ദീൻ, വി.കെ. മാമു, എ. കുഞ്ഞിരായിൻ, പി.എം. സൈതലവി ഹാജി, ബി.കെ. മുസമ്മിൽ, സലാം മണിയന്നൂർ, പി.കെ. സുകുമാരി, റാഫി തിരുപറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story