Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലാ ഉപഭോക്​തൃ...

ജില്ലാ ഉപഭോക്​തൃ തർക്ക പരിഹാര ഫോറം നാളെ മുതൽ പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
കോഴിക്കോട്: സിവിൽസ്േറ്റഷനിൽ പ്രവർത്തിച്ചുവന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരം ഫോറം വെള്ളിയാഴ്ച മുതൽ സ്വന്തം കെട്ടിടത്തിലേക്ക്. കുന്ദമംഗലത്ത് കാരന്തൂർ മർകസ് കോംപ്ലക്സിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നതി​െൻറ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമൻ നിർവഹിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം മാറ്റി. മന്ത്രിക്ക് തിരുവനന്തപുരത്ത് അടിയന്തര യോഗമുള്ളതിനാലാണ് ഉദ്ഘാടനച്ചടങ്ങ് മാറ്റിയത്. ചടങ്ങുകൾ മാറ്റിയെങ്കിലും ജൂൺ ഒന്നുമുതൽ കുന്ദമംഗലത്ത് പുതിയ കെട്ടിടത്തിൽ ഒാഫിസ് പ്രവർത്തനം തുടങ്ങുമെന്നും വെള്ളിയാഴ്ച തന്നെ വിചാരണ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തേ സിവിൽ സ്േറ്റഷന് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഉപഭോക്തൃഫോറം സിവിൽ സ്േറ്റഷൻ കെട്ടിടം തുടങ്ങിയപ്പോൾ അങ്ങോട്ട് മാറ്റുകയായിരുന്നു. കോടതി നഗര ഹൃദയത്തിൽ നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും ഒടുവിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സിവിൽ സ്േറ്റഷനിൽനിന്ന് സാധനങ്ങൾ മാറ്റുന്നതിനാവശ്യമായ പണം ലഭ്യമല്ലാത്തത് ഫോറം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കാലതാമസമുണ്ടാക്കി. മൊത്തം 70 ലക്ഷത്തിലേറെ ചെലവിട്ട് കുഴൽ കിണറടക്കം എല്ലാ സൗകര്യങ്ങളുമായാണ് കെട്ടിടം പണിതത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story