Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആണ്ടുനേർച്ചയും ഇഫ്താർ...

ആണ്ടുനേർച്ചയും ഇഫ്താർ സംഗമവും

text_fields
bookmark_border
കൊടുവള്ളി: പുത്തൂർ കൊയിലാട് രിഫാഇയ്യ സ​െൻറർ ഫാത്തിമ ബീവി നടത്തി. കൊയിലാട് കുഞ്ഞി സീതി കോയ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സക്കരിയ്യ തങ്ങൾ, ഷിഹാബുദ്ദീൻ ബുഖാരി, കാരാട്ട് റസാഖ് എം.എൽ.എ, പി .ടി.എ. റഹീം എം.എൽ.എ, കൗസർ സഖാഫി പന്നൂർ, ഒ.എം. അബൂബക്കർ ഫൈസി, എം.കെ.കെ തങ്ങൾ, റഫീനത്തുല്ല ഖാൻ, പി.വി. മൊയിതീൻ കുഞ്ഞി, പി.എം ബാവ തങ്ങൾ, കണ്ടിയിൽ മുഹമ്മദ് ഹാജി, ടി.പി.സി. മുഹമ്മദ്, അഹമ്മദ് കുട്ടി ഹാജി, മൊയ്തീൻ കോയ ഹാജി, നാസർ വാഴക്കാട്, പി.വി. അലി ഫൈസി, ബഷീർ ആരാമ്പ്രം, കെ.കെ ജബ്ബാർ, പി.സി. മുഹമ്മദ്, കെ.കെ. അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. സീസ് തേവർമല സ്വാഗതവും ഫൈസൽ കാവുംപുറം നന്ദിയും പറഞ്ഞു. പുതുമോടിയോടെ പ്രവേശനോത്സവത്തിനൊരുങ്ങി വിദ്യാലയങ്ങൾ കൊടുവള്ളി: വേനലവധിക്കു ശേഷം പുതുമോടിയോടെ വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിനൊരുങ്ങി. പൊതു വിദ്യാലയങ്ങൾ മികവി​െൻറ കേന്ദ്രങ്ങളായി മാറ്റുന്നതി​െൻറ ഭാഗമായി കൊടുവള്ളി നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുമെന്ന് ചെയർപേഴ്സൻ ശരീഫ, ഡെ. ചെയർപേഴ്സൻ എ.പി. മജീദ് മാസ്റ്റർ എന്നിവർ അറിയിച്ചു. നഗരസഭയുടെ പ്രവേശനോത്സവം പറമ്പത്തുകാവ് എൽ.പി സ്കൂളിൽ രാവിലെ 11ന് നടക്കും. സ്കൂളുകളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വിവിധ പദ്ധതികൾ അവിഷ്കരിക്കും. പ്രവേശനോത്സവം വർണാഭമാക്കുന്നതിന് വിപുലമായ പരിപാടികൾ തയാറാക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കിയതിനാൽ പ്രവേശനോത്സവ പരിപാടികൾ പ്ലാസ്റ്റിക് മുക്തമാകും. നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളും പ്ലാസ്റ്റിക് ഫ്രീ സ്കൂളുകളാക്കുമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് പറഞ്ഞു. ഒന്നാം ക്ലാസുകളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും നഗരസഭ കുട വിതരണം ചെയ്യും. എല്ലാ കുട്ടികൾക്കും മഷിപ്പേനകൾ വിതരണം ചെയ്യും. മഷിപ്പേന വിതരണോദ്ഘാടനം 11.30ന് മാനി പുരം എ.യു.പി സ്കൂളിൽ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ നിർവഹിക്കും. സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു കൊടുവള്ളി: മാനിപുരം മഹാത്മാ സ്വയം സഹായക സ്വാശ്രയ സംഘത്തി​െൻറ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മക്കാട്ട് മാധവൻ നമ്പൂതിരി നിർവഹിച്ചു. കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ മാസ്റ്റർ, കെ. നവനീത് മോഹൻ, ബഷീർ മേലേടത്ത്, ശരീഫ് മാനിപുരം, റിയാസ് വൈക്കര, മുഹമ്മദാലി, രാഘവൻ, മധു, രതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story