Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:26 PM IST Updated On
date_range 31 July 2017 3:26 PM ISTമൈസൂരുവിൽ ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ
text_fieldsbookmark_border
6.78 ലക്ഷം രൂപ പ്രതിയുടെ കാറിൽനിന്ന് കണ്ടെടുത്തു സുൽത്താൻ ബത്തേരി: വ്യാജ താക്കോലുപയോഗിച്ച് മൈസൂരുവിലെ കൺസൾട്ടൻസി ഒാഫിസിൽനിന്ന് ലക്ഷങ്ങൾ മോഷ്ടിച്ച യുവാവ് പിടിയിൽ. ബത്തേരി മാനിക്കുനി തലമുണ്ടകത്തില്‍ ബേബി മോസസിനെ(24)യാണ് മൈസൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബത്തേരി കുപ്പാടി സ്വദേശി നിഖില്‍, പുല്‍പള്ളി സ്വദേശി ബെല്‍ജിന്‍ എന്നിവരുടെ മൈസൂരുവിലുള്ള എജുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന ഏഴുലക്ഷം രൂപയാണ് പ്രസ്തുത ഓഫിസിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ ബേബി മോസസ് മോഷ്ടിച്ചത്. പരാതിയെതുടർന്ന് നരസിംഹരാജ െപാലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ മൈസൂരുവിൽനിന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിഖിലിെൻറയും ബെൽജിെൻറയും സ്ഥാപനത്തിൽ മൂന്നു വർഷത്തോളം കമീഷൻ ഏജൻറായി ജോലി ചെയ്തിരുന്ന ബേബി മോസസ് രണ്ടാഴ്ച മുമ്പാണ് ഇവരോട് തെറ്റിപ്പിരിഞ്ഞ് കമ്പനി വിട്ടത്. ജൂലൈ 22ന് നിഖിൽ, വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച ഏഴു ലക്ഷം രൂപ മൈസൂരു ബന്നിമണ്ഡപിലെ ഇവരുടെ ഓഫിസിലെ മേശയുടെ വലിപ്പിനുള്ളില്‍ സൂക്ഷിച്ചു. ഇതിെൻറ താക്കോല്‍ മറ്റൊരു വലിപ്പിലിട്ട് അടച്ചുപൂട്ടിയ ശേഷം ആ താക്കോലും ഓഫിസ് താക്കോലും കൈവശം സൂക്ഷിക്കുകയുമായിരുന്നു. പിന്നീട് നിഖിലും ബെല്‍ജിനും നാട്ടിലേക്ക് വരുകയും ചെയ്തു. 28ന് തിരികെ ഓഫിസിലെത്തിയപ്പോഴാണ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പെട്ടത്. ഒാഫിസും മേശയും വ്യാജ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയ സ്ഥാപന ഉടമസ്ഥര്‍ നരസിംഹരാജ പൊലീസില്‍ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്. സ്ഥാപന ഉടമകള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ വ്യാജ താക്കോല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളുടെ ചുവടുപിടിച്ചാണ് പൊലീസ് മോസസിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മാരുതി സ്വിഫ്റ്റ് കാറിെൻറ അകത്ത് പ്രത്യേകം നിർമിച്ച അറക്കുള്ളില്‍നിന്ന് 6.78 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരു ഡി.സി.പി ഡോ. വിക്രം വി. അനാതെയുടെ നേതൃത്വത്തില്‍ നരസിംഹ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. അശോക് കുമാര്‍, ഉദ്യോഗസ്ഥനായ മഞ്ചുനാഥ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. SUNWDL20 ബേബി മോസസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story