Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 4:08 PM IST Updated On
date_range 30 July 2017 4:08 PM ISTപ്രകൃതിയെ അടുത്തറിഞ്ഞ് ഒരു മഴയാത്ര കൂടി
text_fieldsbookmark_border
താമരശ്ശേരി: ഒരിക്കൽകൂടി അവർ മഴയെയും പ്രകൃതിയെയും അറിഞ്ഞ് ചുരമിറങ്ങി. താമരശ്ശേരി ചുരത്തിലൂടെ 12ാമത് മഴയാത്രയാണ് വിദ്യാർഥികൾക്ക് നവ്യാനുഭവമായത്. കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി, നാഷനൽ ഗ്രീൻ കോർ വിദ്യാലയ പരിസ്ഥിതി ക്ലബുകൾ, ദർശനം സാംസ്കാരികവേദി എന്നിവർ നേതൃത്വം നൽകിയ മഴയാത്രക്ക് സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവ ഔദ്യോഗിക പിന്തുണ നൽകി. പൊതുവിദ്യാഭ്യാസ വകുപ്പും െപാലീസ്-വനം വകുപ്പുകളും പുതുപ്പാടി ഗ്രാമപഞ്ചായത്തും സഹകരിച്ചു. ലക്കിടി ഓറിയൻറൽ കോളജിൽ നടന്ന ചടങ്ങ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. എൻ. സിജേഷ്, എം.എ. ജോൺസൺ, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. എൻ.ജി.സി വയനാട് ജില്ലകോഒാഡിനേറ്റർ സി. ജയരാജൻ, കേരള നദിസംരക്ഷണസമിതി സെക്രട്ടറി ടി.വി. രാജൻ, പ്രകൃതിസംരക്ഷണസമിതി ചെയർമാൻ കെ.പി.യു. അലി, ദർശനം സാംസ്കാരികവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.കെ. സുകുമാരൻ, പരിസ്ഥിതി സംരക്ഷണസമിതി ചെയർമാൻ എ. ശ്രീവത്സൻ, പി. രമേഷ്ബാബു, കെ.ജി. രഞ്ജിത്ത് രാജ്, പ്രമോദ് മണ്ണടത്ത്, അബ്രഹാം ബൻഹർ, സി.പി. കോയ, വി.കെ. രാജൻ നായർ, ഡോ. ദീപേഷ് കരിമ്പുംകര, ടി.കെ. സുനിൽകുമാർ, കെ.കെ. സഹീർ, എൻ.ഡി. ഉണ്ണിക്കൃഷ്ണൻ, സുനിൽ വിശ്വചൈതന്യ, പി.ടി. ശിവദാസൻ, ഷാജു ഭായ് തുടങ്ങിയവർ നേതൃത്വം നൽകി. മുൻവർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചവർക്കും മഴയാത്രയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അണിനിരത്തിയ വിദ്യാലയങ്ങൾക്കും ഉപഹാരങ്ങൾ നൽകി. കൈനാട്ടി പത്മപ്രഭപൊതുജന വായനശാല, ചുരം സംരക്ഷണസമിതി, ചെറുവാടി െഡവലപ്മെൻറ് ഫോറം എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പരിസ്ഥിതി, ജൈവവൈവിധ്യം, ഉൗർജം, ശുചിത്വം എന്നീ മുഖ്യവിഷയങ്ങളിൽ വിദ്യാലയങ്ങൾ പരിസ്ഥിതിസന്ദേശ അവതരണങ്ങൾ നടത്തി. പ്രകൃതിജന്യവസ്തുക്കൾ ഉപയോഗിച്ചുള്ള പ്രദർശനവും ആകർഷകമായി. യാത്ര രണ്ടരമണിക്കൂർ കഴിഞ്ഞപ്പോൾ നാലാം ഹെയർപിൻ വളവിൽ വെച്ച് അവസാനിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story