Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 4:05 PM IST Updated On
date_range 30 July 2017 4:05 PM ISTഅപകടഭീഷണിയായ മരങ്ങൾ മുറിക്കാൻ നടപടിയില്ല
text_fieldsbookmark_border
അപകടഭീഷണിയായ മരങ്ങൾ മുറിക്കാൻ നടപടിയില്ല വെള്ളമുണ്ട: റോഡരികിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവ് ഫയലിലുറങ്ങുമ്പോൾ ഏത് നിമിഷവും വീഴാൻ പാകത്തിൽ വൻ മരങ്ങൾ. മാനന്തവാടി-- നിരവിൽപുഴ റോഡിൽ വെള്ളമുണ്ട പഴഞ്ചനയിലാണ് നാലുമരങ്ങൾ ഇപ്പോഴും ഭീഷണിയായി നിൽക്കുന്നത്. ഏതാനും ആഴ്ച മുമ്പ് ഈ മരങ്ങളിലൊന്നിെൻറ ശിഖരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തലനാരിഴക്കാണ് അന്ന് അപകടം ഒഴിവായത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മദ്റസയിലെ വിദ്യാർഥികളും മരച്ചുവട്ടിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും ഭീതിയിലാണ്. കേട് വന്ന് ദ്രവിച്ച മരങ്ങൾ തൊട്ടടുത്ത വീടുകൾക്കും ഭീഷണിയുയർത്തുന്നുണ്ട്. റോഡരികിലെ മരങ്ങൾ മുറിക്കാൻ ഉത്തരവ് ലഭിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു. പഴഞ്ചന മുസ്ലിംപള്ളിക്ക് സമീപത്തെ നാലുമരങ്ങൾ കേട് വന്നും ശിഖരങ്ങൾ റോഡിലേക്ക് പടർന്നും അപകടഭീഷണിയുയർത്തുന്നതായി കാണിച്ച് 2015 ലാണ് നാട്ടുകാർ ജില്ല കലക്ടർക്ക് പരാതി നൽകിയത്. ഇതു സംബന്ധിച്ച് മാനന്തവാടി തഹസിൽദാരുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർ പരിശോധന നടത്തുകയും പരാതിയിൽ കഴമ്പുള്ളതായി കാണിച്ച് മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇത് പ്രകാരമാണ് 2015 ജൂലൈ 17ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് പടിഞ്ഞാറത്തറ സെക്ഷൻ ഓഫിസർക്കായിരുന്നു ചുമതല. എന്നാൽ, രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നീക്കവും ഉണ്ടായിട്ടില്ല. മഴ തുടങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. SATWDL9 വെള്ളമുണ്ട പഴഞ്ചന റോഡരികിൽ അപകടഭീഷണിയിലായ മരങ്ങളും മുമ്പ് നിലംപതിച്ച മരവും മീനങ്ങാടിയിലെ പരസ്യഫ്ലക്സുകൾ എടുത്തുമാറ്റി മീനങ്ങാടി: ട്രാഫിക് ജങ്ഷനിലെ കിണർപരിസരത്ത് നിയമം ലംഘിച്ച് സ്ഥാപിച്ച പരസ്യ ബോർഡുകൾ എടുത്തുമാറ്റി. പരസ്യങ്ങൾ പാടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ ബോർഡിന് സമീപത്തായിരുന്നു രാഷ്ട്രീയപാർട്ടികളും മറ്റും ബോർഡുകൾ സ്ഥാപിച്ചത്. ഇത് അധികൃതരുടെ ശ്രദ്ധയിൽെപട്ടതിനെതുടർന്നാണ് നടപടി. രണ്ട് വർഷം മുമ്പ് കിണർപരിസരം ഉദ്യാനവത്കരിക്കുന്നതിെൻറ ഭാഗമായി പരസ്യങ്ങൾ നിരോധിക്കുകയായിരുന്നു. ടൗണിൽ തിരക്കേറിയ ഭാഗമായിട്ടും പരസ്യങ്ങളില്ലാത്ത കിണർ പരിസരം മീനങ്ങാടിയിലെത്തുന്നവർക്ക് വേറിട്ട കാഴ്ചയായി. എന്നാൽ, അടുത്ത കാലത്തായി ഇതിന് മാറ്റം വന്നു. പരസ്യം വ്യാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. SATWDL8 പരസ്യബോർഡുകൾ എടുത്തുമാറ്റിയ മീനങ്ങാടി ട്രാഫിക് ജങ്ഷനിലെ കിണർപരിസരം നിർധനരായ 50 പേർക്ക് വീട് നിർമിച്ച് നൽകും മീനങ്ങാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ 46ാം ജന്മദിനത്തോടനുബന്ധിച്ച് നിർധനരായ 50 പേർക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. ഭവനനിർമാണത്തിെൻറ ശില വാഴ്ത്തി ഭദ്രാസന ഭാരവാഹികൾക്ക് കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്തിെൻറ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഫാ. ജോർജ് കവുങ്ങുള്ളിൽ, സൈമൺ കോർ-എപ്പിസ്കോപ്പ മാലിയിൽ, ഫാ. ഡോ. ജേക്കബ് മീഖായേൽ പുല്യാട്ടേൽ, പ്രഫ. കെ.പി.തോമസ്, ടി.വി. സജിഷ്, ജോബിഷ് പുൽപള്ളി, സാബു കൊച്ചില്ലം, ഷെവലിയർ എ.ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story