Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 4:05 PM IST Updated On
date_range 30 July 2017 4:05 PM ISTപ്രകൃതിയെ തൊട്ടറിഞ്ഞ് 'മഴയാത്ര' ചുരമിറങ്ങി
text_fieldsbookmark_border
ലക്കിടി: മഴയും കോടമഞ്ഞും കുളിർകാറ്റും അകമ്പടിയേകിയ 12ാമത് 'മഴയാത്ര' അടുക്കും ചിട്ടയുമായി വയനാട് ചുരമിറങ്ങി. ഒറ്റവരിയിലൂടെ ലക്കിടി മുതൽ നടത്തിയ യാത്ര ചുരത്തിലെവിടെയും വാഹനഗതാഗതത്തിനു ഭംഗം വരുത്തിയില്ല. വിദ്യാർഥികളും അധ്യാപകരും സന്നദ്ധ സംഘടന പ്രതിനിധികളുമടക്കം പതിനായിരക്കണക്കിന് പേർ അണിനിരന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ 109 വിദ്യാലയങ്ങളിൽനിന്ന് 10,842 വിദ്യാർഥികൾ യാത്രയിൽ ആവേശപൂർവം പെങ്കടുത്തു. പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മയായ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷനൽ ഗ്രീൻ കോർ വിദ്യാലയ പരിസ്ഥിതി ക്ലബുകൾ, ദർശനം സാംസ്കാരികവേദി എന്നിവർ നേതൃത്വം നൽകിയ മഴയാത്രക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവ ഔദ്യോഗിക പിന്തുണ നൽകി. പൊതുവിദ്യാഭ്യാസ വകുപ്പും പൊലീസ്-വനം വകുപ്പുകളും പുതുപ്പാടി ഗ്രാമപഞ്ചായത്തും പരിപാടിയുമായി സഹകരിച്ചു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഫ്ലാഗ്ഓഫ് ചെയ്ത് രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ നാലാം ഹെയർപിൻ വളവിൽ അവസാനിപ്പിച്ചു. പരിസ്ഥിതി, ജൈവവൈവിധ്യം, ഉൗർജം, ശുചിത്വം എന്നീ മുഖ്യവിഷയങ്ങളിൽ വിദ്യാലയങ്ങൾ പരിസ്ഥിതിസന്ദേശ അവതരണങ്ങൾ നടത്തി. പാള, ഓല, ചേമ്പില, വാഴയില, മുള, ഈറ്റ, പനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രദർശനവസ്തുക്കൾ ആകർഷകമായി. ലക്കിടി ഓറിയൻറൽ കോളജിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. ടി. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. എനർജി മാനേജ്മെൻറ് സെൻറർ കോഴിക്കോട് ജില്ല കോഒാഡിനേറ്റർ ഡോ. എൻ. സിജേഷ്, എൻ.ജി.സി കോഴിക്കോട് ജില്ല കോഒാഡിനേറ്റർ എം.എ. ജോൺസൺ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന സമിതി ചെയർമാൻ മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിലോല പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ചുരത്തിലെ കച്ചവടങ്ങൾ നിരോധിക്കുക, ചുരത്തിലെ ഫ്ലക്സ് ബോർഡുകൾ നിരോധിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. ചുരം സന്നദ്ധസേവനത്തിനുള്ള അവാർഡ് സുകുമാരനും പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള അവാർഡ് പത്മപ്രഭ ഗ്രന്ഥാലയത്തിനും ചുരം വൃത്തിയാക്കലിനുള്ള അവാർഡ് ചെറുവാടി കൂട്ടായ്മക്കും നൽകി. എൻ.ജി.സി ജില്ല കോഒാഡിനേറ്റർ സി. ജയരാജൻ, കേരള നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ, പ്രകൃതിസംരക്ഷണ സമിതി ചെയർമാൻ കെ.പി.യു. അലി, ദർശനം സാംസ്കാരികവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.കെ. സുകുമാരൻ, പരിസ്ഥിതിസംരക്ഷണ സമിതി ചെയർമാൻ എ. ശ്രീവത്സൻ, കോഴിക്കോട് വിദ്യാഭ്യാസ ജില്ല എക്കോ ക്ലബ് കോഒാഡിനേറ്റർ പി. രമേഷ്ബാബു, രാമകൃഷ്ണ മിഷൻ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയിലെ കെ.ജി. രഞ്ജിത്ത് രാജ്, ഗ്രീൻ കമ്യൂണിറ്റി കോഒാഡിനേറ്റർ പ്രമോദ് മണ്ണടത്ത്, അബ്രഹാം ബൻഹർ, സി.പി. കോയ, വി.കെ. രാജൻ നായർ, ഡോ. ദീപേഷ് കരിമ്പുംകര, ടി.കെ. സുനിൽകുമാർ, കെ.കെ. സഹീർ, എൻ.ഡി. ഉണ്ണികൃഷ്ണൻ, സുനിൽ വിശ്വചൈതന്യ, പി.ടി. ശിവദാസൻ, ശാന്തിനികേതൻ ഷാജു ഭായ്, സി.പി. അബ്ദുറഹ്മാൻ, സുമ പള്ളിപ്രം, വടയക്കണ്ടി നാരായണൻ, ഏച്ചോം ഗോപി, സുഭീഷ് ഇല്ലത്ത്, രാജലക്ഷ്മി, ഷാജുലാൽ, പി.കെ. ശശിധരൻ, കെ.പി. അബ്ദുൽ ഗഫൂർ (സോഷ്യൽ ഫോറസ്ട്രി, കോഴിക്കോട്), കൃഷ്ണകുമാർ അംേബ്രാളി, പ്രകാശ് ഓറിയോൺ, എം.കെ. ഫൈസൽ, ഇ. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി. SATWDL19 വയനാട് ചുരത്തിൽ നടന്ന മഴയാത്രയിൽനിന്ന് SATWDL20 വയനാട് ചുരത്തിൽ നടന്ന മഴയാത്രയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story