Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 4:02 PM IST Updated On
date_range 30 July 2017 4:02 PM ISTജനകീയ ശുചീകരണം: ആറ് ലോഡ് മാലിന്യം ശേഖരിച്ചു
text_fieldsbookmark_border
കോഴിക്കോട്: നഗരസഭയുടെ 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നഗരത്തിൽ ശുചീകരണം നടത്തി. 14ഒാളം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നു. നഗരസഭതല ഉദ്ഘാടനം അരയിടത്തുപാലത്തിന് സമീപം മേയർ തോട്ടത്തിൽ രവീന്ദ്രെൻറ അധ്യക്ഷതയിൽ ജില്ല കലക്ടർ യു.വി. ജോസ് നിർവഹിച്ചു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി 250 എൻ.എസ്.എസ് വിദ്യാർഥികൾ, 270 എൻ.സി.സി കാഡറ്റുകൾ, 100 കുടുംബശ്രീ പ്രവർത്തകർ, 50 ഫയർ ഫോഴ്സ് അംഗങ്ങൾ, 300 സി.പി.എം പ്രവർത്തകർ, 100 കരാർ ജീവനക്കാർ, വിവിധ െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു. ആകെ 2000ത്തോളം പേർ വിവിധ സ്ഥലങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയുടെ മണ്ണുമാന്തിയന്ത്രവും ലോറിയും സഹായത്തിനെത്തി. ശേഖരിച്ച മണ്ണും ജൈവമാലിന്യങ്ങളും ഉൗരാളുങ്കൽ സൊസൈറ്റി നീക്കം ചെയ്തു. ഏകദേശം ആറ് ലോഡ് മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം നീക്കം ചെയ്യാൻ നിറവ് വേങ്ങേരിക്ക് നഗരസഭ കരാർ നൽകിയിട്ടുണ്ട്. തുടർദിവസങ്ങളിൽ ഇവ നീക്കും. ശുചീകരണ യജ്ഞത്തിൽ പെങ്കടുത്തവർക്ക് നഗരസഭ ഭക്ഷണവും വെള്ളവും നൽകി. ഗ്രീൻ പ്രോേട്ടാകോൾ പാലിച്ചായിരുന്നു ഭക്ഷണവിതരണം. ഡിസ്പോസിബിൾ ഗ്ലാസോ പ്ലേറ്റോ കുപ്പിവെള്ളമോ ഉപയോഗിച്ചില്ല. ഡെപ്യൂട്ടി മേയർ മീരാ ദർശക്, ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി. രാവിലെ എട്ടിന് തുടങ്ങിയ പ്രവർത്തനം 12ന് അവസാനിച്ചു. പടം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story