Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:56 PM IST Updated On
date_range 29 July 2017 3:56 PM ISTനാടകത്തിെൻറ സൂക്ഷ്മരാഷ്ട്രീയം എന്താവണമെന്ന് പി.എം. താജിന് ബോധ്യമുണ്ടായിരുന്നു ^കെ.പി. മോഹനൻ
text_fieldsbookmark_border
നാടകത്തിെൻറ സൂക്ഷ്മരാഷ്ട്രീയം എന്താവണമെന്ന് പി.എം. താജിന് ബോധ്യമുണ്ടായിരുന്നു -കെ.പി. മോഹനൻ കോഴിക്കോട്: നാടകത്തിെൻറ സൂക്ഷ്മ രാഷ്ട്രീയരൂപം എന്തായിരിക്കണമെന്ന് വളരെ വ്യക്തമായ ബോധമുള്ളയാളായിരുന്നു പി.എം. താജ് എന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ. പി.എം. താജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെൻറ നാടകങ്ങളിൽ കൃത്യമായ രാഷ്ട്രീയം കൊണ്ടുവരുന്നതിനൊപ്പം നാടകം, നാടകമായിട്ടുതന്നെ സാധാരണക്കാർക്ക് കാണാവുന്ന രീതിയിലേക്ക് അദ്ദേഹം മാറ്റി. 90കളിൽതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ വർത്തമാനകാലത്തെ നാടകങ്ങളിലൂടെ താജ് അവതരിപ്പിച്ചിരുന്നു. ആഗോളവത്കരണത്തിെൻറ സൂക്ഷ്മരാഷ്ട്രീയം ഏത് രീതിയിൽ പ്രവർത്തിച്ചുവെന്ന് താജിെൻറ നാടകങ്ങളിൽ അക്കാലത്തുതന്നെ കാണിച്ചിരുന്നു. എന്നാൽ, അദ്ദേഹം വിഭാവനം ചെയ്തതിനും അപ്പുറത്തേക്കാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം ചെന്നെത്തി നിൽക്കുന്നത്. ജനപ്രിയ തിയറ്ററിെൻറയും രാഷ്ട്രീയ തിയറ്ററിെൻറയും കൃത്യമായ സംയോജനം അദ്ദേഹം ഉപയോഗിച്ചു. എങ്ങനെ സംസ്കാരത്തിലിറങ്ങി ഇടപെടണമെന്നതിനുള്ള മറുപടിയാണ് പി.എം. താജെന്നും കെ.പി. മോഹനൻ കൂട്ടിച്ചേർത്തു. കെ.ഇ.എൻ കുഞ്ഞഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവർത്തക ജെ. ശൈലജ, പ്രഫ. വി. സുകുമാരൻ, ജാനമ്മ കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. വി.ടി. സുരേഷ് സ്വാഗതവും വി.ബി. നായർ നന്ദിയും പറഞ്ഞു. നാടകപ്രവർത്തക സംഗമം ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട്, ടി. സുേരഷ്ബാബു, സന്തോഷ് പാലക്കട എന്നിവർ സംസാരിച്ചു. വൈകീട്ട് പി.എം. താജ് രചിച്ച 'ഉത്രം തിരുനാളിെൻറ കൽപന പോലെ' എന്ന നാടകം അരങ്ങേറി. വടകര വരദ നാടക സമിതിയുടെ കീഴിൽ പൗർണമി ശങ്കറാണ് നാടകം സംവിധാനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story