Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:56 PM IST Updated On
date_range 29 July 2017 3:56 PM ISTസി.പി.എമ്മിെൻറ കേരള മോഡൽ പരാജയം ^ജിഗ്േനഷ് മേവാനി
text_fieldsbookmark_border
സി.പി.എമ്മിെൻറ കേരള മോഡൽ പരാജയം -ജിഗ്േനഷ് മേവാനി കോഴിക്കോട്: സി.പി.എമ്മിെൻറ കേരള മോഡൽ വികസനം തികഞ്ഞ പരാജയമാണെന്ന് ഉന പ്രക്ഷോഭ നായകൻ ജിഗ്േനഷ് മേവാനി. ഭൂ അധികാര സംരക്ഷണ സമിതി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംവരണവും സാമൂഹിക നീതിയും എന്ന വിഷയത്തിലുള്ള സംസ്ഥാന കൺവെൻഷനും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽപോലെ വികസനത്തിെൻറ നശീകരണ മാതൃകയാണ് കേരളത്തിൽ. ഭൂമിയില്ലാത്തവർക്ക് വൻകിടക്കാരിൽനിന്ന് പിടിച്ചെടുത്തു നൽകാൻ സർക്കാറിന് കഴിയുന്നില്ല. വർഗ, ജാതി ചൂഷണങ്ങളില്ലാതാക്കുന്നതിൽ കമ്യൂണിസ്റ്റ് സർക്കാർ പരാജയപ്പെട്ടു. കമ്യൂണിസ്റ്റ് ഭരണത്തിൽ നഴ്സുമാർക്ക്് മിനിമം വേതനം പോലും നൽകിയില്ലെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കേരളത്തിൽനിന്ന് കേൾക്കുന്നെതന്ന് മേവാനി പറഞ്ഞു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരുടെ സ്ഥിതിയും ഇതുതന്നെയാണ്. ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എം നിലപാട് ദയനീയമാണ്. ഇത്തരം വിഷയങ്ങൾ ദലിതരുടേത് മാത്രമല്ല. ബദൽ കേരള മോഡൽ സൃഷ്ടിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ്പരിവാർ ശക്തികൾ പശുസംരക്ഷണത്തിെൻറ പേരിൽ ദലിതരെയും മുസ്ലിംകളെയും വേട്ടയാടുകയാണ്. മോദിയുടെ ഭരണകാലത്ത് വിലക്കയറ്റവും അഴിമതിയും കൂടി. യുവാക്കൾക്ക് തൊഴിൽ നൽകാനാവുന്നില്ല. രാം നാഥ് കോവിന്ദ് എന്ന ദലിത് രാഷ്ട്രപതിയെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടാൻ മോദി ഉപേയാഗിക്കുമെന്നും മേവാനി കൂട്ടിച്ചേർത്തു. നളന്ദ ഒാഡിേറ്റാറിയത്തിൽ നടന്ന പരിപാടിയിൽ ഭൂ അധികാര സംരക്ഷണ സമിതി ചെയർമാൻ സണ്ണിം എം. കപിക്കാട് അധ്യക്ഷത വഹിച്ചു. ഡോ. ഫസൽ ഗഫൂർ, എം. ഗീതാനന്ദൻ, റസാഖ് പാലേരി, വിജി, ലിജു കുമാർ, കെ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു. ഒ.പി. രവീന്ദ്രൻ വിഷയമവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story