Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുറഹിമാൻ...

അബ്​ദുറഹിമാൻ പുറ്റെക്കാട്: സാംസ്കാരിക ഫറോക്കിന് കനത്ത നഷ്​ടം

text_fields
bookmark_border
ഫറോക്ക്: അധ്യാപകനായും സാംസ്കാരിക പ്രവർത്തകനായും ചരിത്ര വിദ്യാർഥിയുമൊക്കെയായി തിളങ്ങിനിന്ന അബ്ദുറഹിമാൻ പുറ്റെക്കാടി​െൻറ നിര്യാണം സാംസ്കാരിക ഫറോക്കിന് കനത്ത നഷ്ടം. ഗണിതാധ്യാപകനായിരുന്ന അദ്ദേഹം ഫറോക്കിലെ ചരിത്രകാരനും ചരിത്രാന്വേഷികൾക്ക് ആശ്രയവുമായിരുന്നു. ടിപ്പു സുൽത്താൻ കോട്ടക്ക് സമീപത്ത് താമസിക്കുന്ന ഇദ്ദേഹം മരണംവരെ കോട്ടയുടെ സംരക്ഷണത്തിനായി നിലകൊണ്ടു. വായനകൂട്ടത്തി​െൻറ ശിൽപികളിൽ ഒരാളായ മാസ്റ്റർ, എഴുത്തുകാരുടെയും വായനക്കാരുടെയും കൂട്ടായ്മക്ക് വായുവും വെള്ളവും നൽകി. മാധ്യമം റീഡേഴ്സ് ഫോറം സ്ഥാപിച്ചപ്പോൾ അതി​െൻറ സാരഥിയായും മുന്നോട്ടുവന്നു. ജീവകാരുണ്യ രംഗത്തും ആനുകാലികങ്ങളിൽ എഴുതിയും സജീവമായിരുന്നു. സാമൂഹിക സേവന രംഗത്ത് നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹത്തി​െൻറ അടുക്കും ചിട്ടയുമുള്ള പ്രവർത്തനവും എളിമയും മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു. വർത്തമാനകാല സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ മാസ്റ്റർ തെരഞ്ഞെടുത്ത ആയുധമായിരുന്നു കവിത. കവി നടന്നു നീങ്ങുന്ന വഴികളിലൂടെ ത​െൻറ കവിതയും സഞ്ചരിക്കുന്നു എന്നതായിരുന്നു അദ്ദേഹം രചിച്ച അഞ്ജലി എന്ന കവിതയിലൂടെ അറിയിച്ചിരുന്നത്. ഒ.എൻ.വി കുറുപ്പാണ് ഇതി​െൻറ അവതാരിക. ശിഷ്യഗണങ്ങളടക്കം മരണവിവരമറിഞ്ഞതു മുതൽ അദ്ദേഹത്തി​െൻറ വസതിയിലേക്ക് ഒഴുകിയെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story