Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 4:20 PM IST Updated On
date_range 28 July 2017 4:20 PM ISTദേവഗിരി കോളജിൽ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം; നിരവധിപേർക്ക് പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: ദേവഗിരി കോളജിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനെത്തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരനുൾെപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ്, ബീച്ചാശുപത്രി, നഗരത്തിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഒമ്പതിൽ ഏഴ് സീറ്റും കെ.എസ്.യു രണ്ട് സീറ്റും നേടി. ഇരുവിഭാഗവും വെവ്വേറെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതേതുടർന്ന് പൊലീസെത്തി ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ഷഫീഖ്(30), എസ്.എഫ്.ഐ ജില്ല സെക്രട്ടറി ലിൻഡോ ജോസഫ് (25), പ്രവർത്തകൻ അഖിൽ (22), കെ.എസ്.യു പ്രവർത്തകരായ റോസ്മേരി (20), സ്വാതി (21), ജി.കെ. അരുൺ, സുധിൻ സുരേഷ്, അബ്ദുല്ല തുടങ്ങിയവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള പൊലീസിെൻറ സാന്നിധ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളുടെ കൊടിതോരണങ്ങൾ കത്തിച്ചുകളഞ്ഞത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. രാത്രി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നോർത്ത് എ.സി.പി അബ്ദുൽ റസാഖിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story