Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 4:08 PM IST Updated On
date_range 28 July 2017 4:08 PM ISTദലിത് പീഡനം മറച്ചുപിടിക്കാനാണ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് –ജിഗ്നേഷ് മേവാനി
text_fieldsbookmark_border
വടകര: രോഹിത് വെമുലയുൾപ്പെടെയുള്ള ദലിതരുടെ മരണവും ദലിത് പീഡനവും മറച്ചുപിടിക്കാനാണ് രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്ന് ഫാഷിസ്റ്റ് വിരുദ്ധ പോരാളി ജിഗ്നേഷ് മേവാനി പറഞ്ഞു. വടകരയിൽ കെ.എസ്. ബിമൽ അനുസ്മരണത്തിെൻറ ഭാഗമായി 'ഇന്ത്യൻ ഫാഷിസത്തിെൻറ വർഗം, വർണം, പ്രതിരോധം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിന്ദിെൻറ സ്ഥാനാരോഹണം ദലിത് സ്നേഹത്തിെൻറ ഭാഗമല്ല. വരാനിരിക്കുന്നത് അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുക രാം നാഥ് കോവിന്ദായിരിക്കും. നിലവിലുള്ള ഫാഷിസ്റ്റ് ഭരണകൂടം അത് ചെയ്യിക്കും. രാജ്യത്ത് ദലിതരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭരണകൂടത്തിെൻറ വക്താക്കൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ്. ദലിത്, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമത്തെ ചോദ്യം ചെയ്യാൻ ഇവിടെ സംവിധാനമില്ലെന്ന സന്ദേശമാണ് ഇതിലൂടെ അവർ നൽകുന്നത്. ലൗ ജിഹാദ്, ഗോവധം, ഘർവാപസി എന്നിവ പോലുള്ളവയാണ് നാം ഓരോരുത്തരും ചർച്ച ചെയ്യുന്നത്. ഇതിലൂടെ ഭരണകൂടം രക്ഷപ്പെടുകയാണ്. ജനം ചോദിക്കേണ്ട ചോദ്യത്തെ മറക്കാനാണ് ഇത്തരം വിഷയങ്ങൾ. ദലിത് മോചനം യാഥാർഥ്യമാവണമെങ്കിൽ രാജ്യത്ത് ആകമാനം ഭൂപരിഷ്കരണം നടപ്പാക്കണം. കേരളത്തിലും ദലിതരുടെ സ്ഥിതി ദയനീയമാണ്. ഈ സാഹചര്യത്തിൽ 'ചലോ ട്രിവാൻഡ്രം' എന്ന മുദ്രാവാക്യം വിളിക്കാൻ സമയമായി. പശുവിെൻറ വാൽ നിങ്ങൾ എടുത്തോളൂ, നമ്മുടെ ഭൂമി വിട്ടുതരുക എന്നാണ് തങ്ങൾ ഉനയിലെ ദലിതർക്ക് വേണ്ടി ഉയർത്തിയ മുദ്രാവാക്യം. ഇത്, എല്ലായിടത്തും മുഴങ്ങേണ്ട സമയമായി. ഭഗത് സിങ്ങിെൻറ ലാൽസലാം ഏറ്റുവിളിക്കുന്ന നമ്മൾ അദ്ദേഹം പറഞ്ഞ ഭൂപരിഷ്കരണത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.വി. ബാബു അധ്യക്ഷതവഹിച്ചു. രാജ്യത്ത് ഫാഷിസത്തിെൻറ ഒടുവിലത്തെ ബലിയാടാണ് നിതീഷ് കുമാറെന്ന് പ്രമുഖ മാധ്യമ പ്രവർത്തകർ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ആദിവാസികൾക്കായി സമരരംഗത്തുള്ള ഒരാളെന്ന നിലയിൽ യു.പി.എ, എൻ.ഡി.എ സർക്കാറുകൾ തമ്മിൽ വ്യത്യാസം കാണുന്നില്ലെന്ന് പരിസ്ഥിതി പ്രവർത്തക പി. പ്രിയ പറഞ്ഞു. ഫാഷിസം മുതലാളിത്തത്തിെൻറ ഉപോൽപന്നമാണെന്ന് ഐ.ടി. വിദഗ്ധൻ ജോസഫ് സി. മാത്യു പറഞ്ഞു. കെ.കെ. രമ, പി.സി. രാജേഷ്, പി.കെ. പ്രിയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. kzvtk05 കെ.എസ്. ബിമൽ അനുസ്മരണത്തിെൻറ ഭാഗമായി വടകരയിൽ നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സെമിനാറിൽ ജിഗ്നേഷ് മേവാനി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story