Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:14 PM IST Updated On
date_range 27 July 2017 4:14 PM IST'വർഗീയത വളർത്തി നാടുഭരിക്കാൻ മോദി ശ്രമിക്കുന്നു'
text_fieldsbookmark_border
പുൽപള്ളി: രാജ്യത്ത് വർഗീയ അജണ്ടയിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യം ഭരിക്കാമെന്ന നരേന്ദ്ര മോദിയുടെ ശ്രമം വിലപ്പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. പുൽപള്ളി മൂഴിമല, കോളറാട്ടുകുന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാക്കോ വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ. പൗലോസ്, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, ടി.എസ്. ദിലീപ്കുമാർ, എൻ.യു. ഉലഹന്നാൻ എന്നിവർ സംസാരിച്ചു. പഴശ്ശിരാജ കോളജിൽ ദേശീയ ശിൽപശാല പുൽപള്ളി: പഴശ്ശിരാജ കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ് വേയർ ഫോർ റിസർച്ച് എന്ന വിഷയത്തിൽ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ ദേശീയ ശിൽപശാല നടക്കുമെന്ന് കോളജ് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യു.ജി.സി ധനസഹായത്തോടെയാണ് ശിൽപശാല. ഒന്നിന് രാവിലെ കോളജ് രക്ഷാധികാരി ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാനന്തവാടി മേരി മാതാ കോളജിലെ ഡോ. തോമസ് മോളോത്ത് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. എ.ഒ. റോയി, കോളജ് സി.ഇ.ഒ ഫാ. ടോണി കോഴിമണ്ണിൽ, കമ്പ്യൂട്ടർ വിഭാഗം മേധാവി പ്രഫ. നീത ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. പി.ജി.ഡി.സി.എ പ്രവേശനം കൽപറ്റ: സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് പി.ജി.ഡി.സി.എ പ്രവേശനത്തിനായി കോഴിക്കോട്, എറണാകുളം എൽ.ബി.എസ് സെൻററിലേക്ക് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനത്തിെൻറ അടിസ്ഥാനത്തിൽ 50 ശതമാനം 75 ശതമാനം, എന്നിങ്ങനെയും, എസ്.സി.എസ്.ടി. വിഭാഗക്കാർക്ക് 100 ശതമാനവും ഫീസ് ഇളവ് ലഭിക്കും. അപേക്ഷ ഫോറം ജൂലൈ 31 വരെ കോഴിക്കോട് സിവിൽസ്റ്റേഷന് എതിർവശത്തുള്ള തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിൽനിന്നും ലഭിക്കും. അപേക്ഷകൾ ജില്ല കാര്യാലയങ്ങളിൽ ആഗസ്റ്റ് അഞ്ചിന് മുമ്പ് സമർപ്പിക്കണം. കെ.ജി.ടി.ഇ കോഴ്സ് അപേക്ഷ ക്ഷണിച്ചു കൽപറ്റ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് െട്രയിനിങ്ങും സംയുക്തമായി നടത്തുന്ന കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപറേഷൻ, കെ.ജി.ടി.ഇ പ്രസ് വർക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി കെ.പി.സി.ആർ ആനുകൂല്യം ലഭിക്കും. അപേക്ഷഫോറം 100 രൂപക്ക് സെൻററിൽ നിന്നും നേരിട്ടും 125 രൂപ മണി ഓർഡറായി മാനേജിങ് ഡയറക്ടർ, സി-ആപ്ട്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. ഫോൺ: 0495 2723666. പി.എസ്.സി പരീക്ഷ കൽപറ്റ: മെഡിക്കൽ ഇൻഷുറൻസ് വകുപ്പിൽ ആക്സലറി നഴ്സറി മിഡ് വൈഫ്, ആരോഗ്യം, മുനിസിപ്പൽ കോമൺ സർവിസ് എന്നീ വകുപ്പുകളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 339/16, 523/16, 524/16, 525/16, 22/17, 23/17, 24/17, 25/17, 26/17, 27/17, 28/17) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ആഗസ്റ്റ് രണ്ടിന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ ജി.വി.എച്ച്.എസ്-ൽ നടക്കും. എം.എസ്.എഫ് പ്രതിഷേധം പ്രകടനം കൽപറ്റ: ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് പoനത്തിനുള്ള സീറ്റുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ജില്ല ആസ്ഥാനത്തും കാമ്പസുകളിലും എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി. ജില്ല ആസ്ഥാനത്തും ജില്ലയിലെ വിവിധ ക്യാമ്പസുകളിലും നടന്ന പ്രകടനത്തിന് ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം, ജനറൽ സെക്രട്ടറി റിയാസ് കല്ലുവയൽ, എം.പി. ഹഫീസലി, അസീസ് വെള്ളമുണ്ട, മുനീർ വടകര, അബ്ബാസ് വാഫി, എ.കെ. ജൈഷൽ, നിഷാദ് കോട്ടത്തറ, ഫായിസ് തലക്കൽ, അസ്ലം കൽപറ്റ, നബീൽ നെല്ലിയമ്പം, ജാഫർ വെള്ളിലാടി, അനീസ് ആറുവാൾ എന്നിവർ നേതൃത്വം നൽകി. WEDWDL3 എം.എസ്.എഫ് പ്രവർത്തകർ കൽപറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനം രാത്രിയാത്ര നിരോധനത്തിനെതിരെ ദേശീയപാത ഉപരോധം ഇന്ന് സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവ് നടത്തുന്ന ദേശീയപാത ഉപരോധം വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിക്ക് ട്രാഫിക് ജങ്ഷനില്‍ ആരംഭിക്കും. സുപ്രീം കോടതിയില്‍ കേസ് വാദിക്കുന്നതിന് പരിചയ സമ്പന്നനായ അഭിഭാഷകനെ നിയോഗിക്കുക, കര്‍ണാടകയുടെ നിലപാട് അനുകൂലമാക്കുന്നതിന് മന്ത്രിതല ചര്‍ച്ചകള്‍ സംഘടിപ്പിക്കുക, പാത അടച്ചിട്ടതുമൂലമുള്ള നഷ്ടം കണക്കാക്കുന്നതിനായി സാമ്പത്തിക സര്‍വേ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. എട്ടു വര്‍ഷമായി തുടരുന്ന നിരോധനം പ്രാബല്യത്തില്‍ വന്നത് ജൂലൈ 27നാണ്. ഇതേ ദിവസം തന്നെയാണ് സമരം ആരംഭിക്കുന്നത്. ടിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, പ്രശാന്ത് മലവയല്‍, പ്രദീപ് ഉഷ, കെ.പി. സജു, നവാസ്, നിസാര്‍, മനോജ്, ഷാനവാസ്, സജീവന്‍, ഷമീര്‍ മുന്ന എന്നിവര്‍ സംസാരിച്ചു. ദേശീയപാത ഉപരോധത്തില്‍ പങ്കെടുക്കില്ല സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം ടു മൂവ് നടത്തുന്ന ദേശീയപാത ഉപരോധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കോടതി വിധി മാത്രമാണ് പരിഹാരമെന്നിരിക്കെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സമരം അനാവശ്യമാണ്. സംഘടനതലത്തിലുള്ള ഇടപെടലുകള്‍ മാത്രം മതിയെന്നിരിക്കെ സര്‍ക്കാറിെൻറ വീഴ്ച മറച്ചുവെക്കുന്നതിനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുമാണ് സമരം നടത്തുന്നത്. ആരിഫ് തണലോട്ട് അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, ഷമീര്‍ മീനങ്ങാടി, നിസാം കല്ലൂര്‍, നൗഷാദ് വാകേരി, ഹാരിസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story