Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഘ്​പരിവാർ...

സംഘ്​പരിവാർ ഭീകരതക്കെതിരെ വെൽ​െഫയർ പാർട്ടി ജനമുന്നേറ്റ റാലി നാളെ

text_fields
bookmark_border
കോഴിക്കോട്: രാജ്യത്ത് പശുവി​െൻറ പേരിൽ മുസ്ലിം-ദലിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ്പരിവാർ കൂട്ടക്കൊലകൾക്കെതിരെ വെൽഫെയർപാർട്ടി ജനമുന്നേറ്റ റാലി സംഘടിപ്പിക്കുന്നു. രാജ്യത്തെമ്പാടും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ജില്ല കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ജനമുന്നേറ്റ റാലികൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നാലുമണിക്ക് സ്റ്റേഡിയത്തി​െൻറ പടിഞ്ഞാറ് ഭാഗം പുതിയമ്പലം റോഡിൽനിന്ന് ആരംഭിക്കുന്ന റാലി ഇൻഡോർ സ്റ്റേഡിയം, മാവൂർ റോഡ്, ബാങ്ക് റോഡ് വഴി മുതലക്കുളത്ത് എത്തിച്ചേരും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം തുടങ്ങിയവർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി സംഘ്പരിവാർ സമഗ്രാധിപത്യം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പശുഭക്തിയുടെ പേരിൽ കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും നിരന്തരം അരങ്ങേറുകയാണ്. മുസ്ലിംകളെയും ദലിതരെയും ഉന്മൂലനം ചെയ്യുകയാണ് സംഘ്പരിവാർ ലക്ഷ്യം. ആൾക്കൂട്ടമാണ് െകാല നടത്തുന്നെതന്ന പ്രചാരണം ഇവരുെട തന്ത്രം മാത്രമാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ് രാജ്യത്ത് ഉയർന്നുവരണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വെൽെഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി എ.പി. വേലായുധൻ, പി. ഭാസ്കരൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story