Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടക്കെണിയായി...

അപകടക്കെണിയായി തോൽപ്പെട്ടി നായ്ക്കെട്ടി പാലം

text_fields
bookmark_border
കാട്ടിക്കുളം: വനമേഖലയിലെ ഇടുങ്ങിയ പാലം അപകടഭീഷണി ഉയർത്തുന്നു. മാനന്തവാടി- കുട്ട റോഡിലെ വനമേഖലയിലൂടെ നിരവധിവാഹനങ്ങൾ കടന്നു പോകുന്ന നായ്ക്കെട്ടി പാലമാണ് സഞ്ചാരികൾക്ക് ഭീഷണിയാവുന്നത്. വീതി കുറഞ്ഞ പാലത്തിലൂടെ ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഒരേസമയം, രണ്ടുഭാഗത്തേക്കും വാഹനങ്ങൾ പോകാൻ കഴിയാത്തവിധം ഇടുങ്ങിയതാണ് പാലം. റോഡിന് വീതിയുണ്ടെങ്കിലും പാലം എത്തുമ്പോൾ റോഡ് ഇടുങ്ങിയതാവുകയാണ്. സമീപത്ത് വെളിച്ചമില്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നു. ഇടുങ്ങിയ പാലമാണെന്ന മുന്നറിയിപ്പും ഇവിടെ സ്ഥാപിച്ചിട്ടില്ല. കാലപഴക്കം കൊണ്ട് പാലത്തി​െൻറ കൈവരികളും തകർന്നിട്ടുണ്ട്. അടിഭാഗവും പഴകി നശിച്ച നിലയിലാണ്. രാത്രിയാത്ര നിരോധനത്തെ തുടർന്ന് ഈ വഴിയാണ് വാഹനങ്ങൾ ബംഗളൂരുവിലേക്കും മൈസൂരുവിലേക്കുമൊക്കെ പോകുന്നത്. രാത്രിസമയങ്ങളിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപകടഭീഷണിയുയർത്തുന്ന ഈ പാലം പുനർനിർമിക്കണമെന്നാവശ്യം വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ്. WEDWDL1 അപകടാവസ്ഥയിലായ തോൽപ്പെട്ടി നായ്ക്കെട്ടി പാലം ഒാറിയേൻറഷൻ ക്ലാസ് മുട്ടില്‍: ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കായി പഞ്ചദിന ഓറിയേൻറഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രഫ. പി. വര്‍ഗീസ് വൈദ്യന്‍, ഗ്രേസി ജേക്കബ്, ഡോ. ജിതേന്ദ്രനാഥ്, അഡ്വ. മനോജ്, കല്‍പറ്റ സി.ഐ ജേക്കബ്, പ്രഫ. പി. കബീര്‍, ഡോ.പി. നജ്മുദ്ദീന്‍, ഡോ. യൂസുഫ് നദ്‌വി, പ്രഫ. ഹാഷിം, ഡോ. നോബര്‍ട്ട് തോമസ് വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പൽ ഡോ. മുഹമ്മദ് ഫരീദ് അധ്യക്ഷത വഹിച്ചു. ഡോ. ശഫീഖ് വഴിപ്പാറ സ്വാഗതം പറഞ്ഞു. അശാസ്ത്രീയമായി പനമരം ടൗണിലെ ഒാട്ടോസ്റ്റാൻഡ്; ആശുപത്രി ജങ്ഷനിൽ ഗതാഗത തടസ്സം പതിവ് പനമരം: അശാസ്ത്രീയമായി അനുവദിച്ച പനമരം ടൗണിലെ ഒാട്ടോസ്റ്റാൻഡ് ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുവെന്ന് ആക്ഷേപം. ടൗണിലെ ആശുപത്രി റോഡിലെ ഒാട്ടോ സ്റ്റാൻഡാണ് ആശുപത്രി ജങ്ഷനിൽ ഗതാഗക്കുരുക്ക് പതിവാക്കുന്നത്. ഗവ. ആശുപത്രി, പനമരം ഹൈസ്കൂൾ, ടി.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിലാണ് ഓട്ടോ പാർക്കിങ്. രാവിലെ എട്ടു മണി മുതൽ വിദ്യാർഥികളുടെയും കാൽനടക്കാരുടെയും വാഹനങ്ങളുടെയും തിരക്കാണ് ഈ റോഡിൽ. ആശുപത്രിയിലേക്ക് പോകുന്നവരും കൂടിചേരുന്നതോടെ റോഡിൽ തിരിയാൻ ഇടമില്ലാത്തിടത്താണ് ഓട്ടോ പാർക്കിങ്. ടൗണിൽ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് സ്ഥിരം ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനാകാതെ തുടരുകയാണ്. വീതി കുറഞ്ഞ റോഡിൽ ഒാട്ടോറിക്ഷകൾ കൂടി നിർത്തുന്നതോടെ മറ്റു വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കും ഇതുവഴി പോകാൻ ബുദ്ധിമുട്ടേണ്ട അവസ്ഥയാണുള്ളത്. WEDWDL5 പനമരം ആശുപത്രി റോഡിലെ ഒാട്ടോ സ്റ്റാൻഡ് ക്ലാസുകൾ 31-ന് തുടങ്ങും കൽപറ്റ: കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി, ബിരുദ ക്ലാസുകൾ ജൂലൈ 31-ന് തുടങ്ങുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോഷന്‍ െഡപ്പോസിറ്റ് വിതരണം ഏച്ചോം: സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 2010, 2011, 2012, 2014, 2015 വര്‍ഷങ്ങളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ കോഷന്‍ െഡപ്പോസിറ്റ് ആഗസ്റ്റ് നാലിന് സ്കൂള്‍ ഓഫിസില്‍ വിതരണം ചെയ്യും. ഐ.ടി.ഐ പ്രവേശനം കൽപറ്റ: നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 29 വരെ നീട്ടി. ഫോൺ: 04936 266700. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം കൽപറ്റ: ജില്ല സൈനിക ഓഫിസ് വഴി പ്രതിമാസ ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തവരും, വിധവകളും വർഷത്തിൽ മൂന്നു തവണ ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ജില്ല സൈനിക ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡി​െൻറ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ക്വട്ടേഷൻ ക്ഷണിച്ചു കൽപറ്റ: കുടുംബശ്രീ ജില്ല മിഷൻ ഓഫിസ് ആവശ്യത്തിന് അഞ്ച് ലാപ്ടോപ്, അഞ്ച് കമ്പ്യൂട്ടർ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04936 206589. ലേലം കൽപറ്റ: പനമരം വില്ലേജിലെ ബ്ലോക്ക് 55 റീ.സ. 364/5ൽപ്പെട്ട 0.0583 ഹെക്ടർ പുരയിടം ആഗസ്റ്റ് 30ന് രാവിലെ 11ന് വില്ലേജ് ഓഫിസിൽ ലേലം ചെയ്യും. ഫോൺ: 04935 240231. വിദ്യാഭ്യാസ യോഗം കൽപറ്റ: കൽപറ്റ നിയോജകമണ്ഡലത്തിലെ എല്ല സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ പ്രധാന അധ്യാപകരുടെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം ഇൗ മാസം 29ന് ഉച്ചക്ക് രണ്ടിന് എ.പി.ജെ ഹാളിൽ ചേരുമെന്ന് വിഭ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൽപറ്റ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ 24/2014) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ല പി.എസ്.സി ഓഫിസിലും വെബ് സൈറ്റിലും ലഭിക്കും. കൽപറ്റ: ജില്ലയിൽ വിവിധ വകുപ്പുകളിൽ ൈഡ്രവർ േഗ്രഡ് 2 (കാറ്റഗറി നമ്പർ 443/2014) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ല പി.എസ്.സി. ഓഫിസിലും വെബ് സൈറ്റിലും ലഭിക്കും. ഒ.ആർ.സി. രണ്ടാം ഘട്ടം തുടങ്ങി ജില്ല പതിനഞ്ച് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത് കൽപറ്റ: സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയിലെ ഒൗവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി.) പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ജില്ലയിലെ പതിനഞ്ച് സ്കൂളുകളിലാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സാമൂഹികമായും മാനസികമായും ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സ്കൂളുകളിൽ നിന്നും കണ്ടെത്തി അവർക്ക് വിദഗ്ധ പരിചരണസൗകര്യങ്ങൾ നൽകും. മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ല റിസോഴ്സ് സ​െൻറർ ഉദ്ഘാടനം ജില്ല ജഡ്ജി ഡോ.വി. വിജയകുമാർ നിർവഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് പി. ശബരീനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ഒ.ആർ.സി സംസ്ഥാന റിസോഴ്സ് കൺസൾട്ടൻറ ് മുഹമ്മദ് സെയ്ഫ് ക്ലാസെടുത്തു. ബീന വിജയൻ, ഓമന ടീച്ചർ, മിനി ജോൺസൺ, ബേബി ലത, ഡോ. ആർ. വിവേക് കുമാർ, ഷീബ മുംതാസ,് കെ. പ്രഭാകരൻ, ഡാർലി പോൾ, മുഹമ്മദ് സെയ്ഫ്, ജോസ് ആൻറണി, ഹരിത പോൾ എന്നിവർ സംസാരിച്ചു. WEDWDL2 ഔവർ റെസ്പോൺസബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി.) പദ്ധതിയുടെ രണ്ടാംഘട്ടം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story