Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:11 PM IST Updated On
date_range 27 July 2017 4:11 PM ISTഅധ്യാപക നിയമനം
text_fieldsbookmark_border
വാകേരി: ഗവ. ഹൈസ്കൂളിൽ എച്ച്്.എസ്.എ ഫിസിക്കൽ സയൻസ്, പ്രീപ്രൈമറി വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച രാവിലെ 11ന് സ്കൂൾ ഒാഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നഞ്ചന്‍കോട്--നിലമ്പൂര്‍ റെയില്‍പാത നിര്‍മാണം ആരംഭിക്കണം സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ യൂനിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. രജതജൂബിലി സമ്മേളനത്തിലെ ആവശ്യങ്ങള്‍ സര്‍ക്കാറിന് സമർപ്പിക്കുന്നതിെൻറ ഭാഗമായി 27ന് കല്‍പറ്റ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. പുതുതായി അംഗങ്ങളായവര്‍ക്ക് സ്വീകരണം നല്‍കി. സി.കെ. രാധ, കെ.ജെ. മേരി, സുകുമാരന്‍, ഡേവിഡ്‌സന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ജില്ല സെക്രട്ടറി എസ്.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. വി.പി. ശ്രീജയന്‍, മാഗി വിന്‍സെൻറ്, പി.ജെ. സേവ്യര്‍, പി.കെ. ശ്രീനിവാസന്‍, ഇ.പി. വിന്‍സെൻറ്, പി.ആര്‍. തിലകന്‍, സാലിയമ്മ ജേക്കബ്, പി.കെ. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. കേരള കോണ്‍ഗ്രസ് അപഹാസ്യരാകുന്നു-- -യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്--നിലമ്പൂര്‍ റെയില്‍വേ അട്ടിമറിക്കുന്നതിനെതിരെ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നടത്തിയ ഉപവാസസമരം പ്രഹസനമെന്ന് ആരോപിച്ച കേരള കോണ്‍ഗ്രസ് (എം) അപഹാസ്യരാകുകയാണെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ഒരു മുന്നണിയിലുമില്ലെന്ന് പറയുകയും സി.പി.എമ്മിന് പിന്തുണ നല്‍കുകയും ചെയ്യുന്നവരാണ് കേരള കോണ്‍ഗ്രസ്. ബത്തേരിയില്‍ നടത്തിയ വന്‍ ജനകീയസമരത്തെ പരിഹസിക്കുന്ന പ്രവര്‍ത്തനം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ബാബു പഴുപ്പത്തൂര്‍, കോണിക്കല്‍ ഖാദര്‍, ഷബീര്‍ അഹമ്മദ്, കെ.ഒ. ജോയ്, ഇബ്രാഹീം തൈതൊടി, സണ്ണി ജോസഫ്, ഗഫൂര്‍ പുളിക്കല്‍, അബൂബക്കര്‍, അസീസ് മാടാല, ഭുവനേന്ദ്രന്‍ ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. അഭിനന്ദിച്ചു സുല്‍ത്താന്‍ ബത്തേരി: മുന്‍കാല പഞ്ചായത്ത് മെംബര്‍മാര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാറിനെ ഒാള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെംബേഴ്‌സ് അസോസിയേഷന്‍ ജില്ലകമ്മിറ്റി അഭിനന്ദിച്ചു. എത്രയും പെെട്ടന്ന് ക്ഷേമനിധിയും പെന്‍ഷനും ആരോഗ്യപരിരക്ഷയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എം. ഐസക്, പി.എം. തോമസ്, എം. യാക്കോബ്, സരസമ്മ എന്നിവര്‍ സംസാരിച്ചു. നികുതിവകുപ്പ് ജീവനക്കാരുടെ പ്രകടനവും ധർണയും കൽപറ്റ: എൻ.ജി.ഒ. അസോസിയേഷെൻറയും കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയെൻറയും ആഭിമുഖ്യത്തിൽ നികുതിവകുപ്പ് ജീവനക്കാർ പ്രകടനവും വിശദീകരണയോഗവും നടത്തി. വകുപ്പിലെ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജി.എസ്.ടി നടപ്പാക്കുക, ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക, വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്യുക, അധികാരികളുടെ ഏകാധിപത്യ പ്രവണതയും അനാവശ്യ അച്ചടക്കനടപടികളും അവസാനിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ ഉടൻ നടത്തുക, നിലവിലുള്ള ചെക്പോസ്റ്റുകൾ ഇൻറലിജൻസ് സ്ക്വാഡിെൻറ ക്യാമ്പ് ഒാഫിസുകളാക്കി മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.സി. സത്യൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനഭാരവാഹികളായ രമേശൻ മാണിക്യൻ, എൻ. രജനി, കെ. ചിത്ര എന്നിവർ സംസാരിച്ചു. സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കണം പുൽപള്ളി: പുൽപള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് കേരള കോൺഗ്രസ്(എം) പുൽപള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പനിയടക്കം നാട്ടിൽ പടർന്നുപിടിക്കുമ്പോഴും ആശുപത്രിയിൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഉച്ചക്കുശേഷം ഒ.പി പ്രവർത്തനവുമില്ല. സന്ധ്യ കഴിഞ്ഞാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കും. പി. മാണി അധ്യക്ഷത വഹിക്കും. തോമസ് കൊണ്ടുകാപ്പള്ളി, ജോസഫ് പിണക്കാട്ടിൽ, ബെൽജിൻ എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ പണി പൂർത്തിയാക്കണം പുൽപള്ളി: പെരിക്കല്ലൂരിൽ ആദിവാസിവിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനായി ആരംഭിച്ച ൈട്രബൽ ഹോസ്റ്റലിെൻറ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് പെരിക്കല്ലൂർ ഗവ. ഹൈസ്കൂൾ പി.ടി.എ ആവശ്യപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ഹോസ്റ്റലിെൻറ നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിലാണ്. കോടികൾ മുടക്കി നിർമിക്കുന്ന ഹോസ്റ്റൽ ജോലികൾ ഇഴഞ്ഞുനീങ്ങുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഭീമമായ വാടക നൽകിയാണ് മുള്ളൻകൊല്ലിയിൽ ഹോസ്റ്റലിെൻറ പ്രവർത്തനം. വാടകെകട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങളുമില്ല. ചെയർമാനായി സാൻസ് ജോസിനെയും വൈസ് പ്രസിഡൻറായി ഷിബുവിനെയും മദർ പി.ടി.എ പ്രസിഡൻറായി ജലജ സുരേന്ദ്രനെയും തെരഞ്ഞെടുത്തു. അനധികൃത കുടിവെള്ള കണക്ഷൻ: കേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് കൽപറ്റ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിൽ നിന്ന് അനുമതിയില്ലാതെ മീറ്റർപോലും വെക്കാതെ കണക്ഷൻ കൊടുത്ത കേസ് ഒതുക്കിത്തീർക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുകയാണെന്ന് വാട്ടർ അതോറിറ്റി ഉപഭോക്തൃസംഘം ജില്ല കമ്മിറ്റി ആരോപിച്ചു. വാട്ടർ അതോറിറ്റിയിൽ നിന്ന് കണക്ഷൻ എടുക്കുന്നതിനെ സംബന്ധിച്ച് അറിവില്ലാത്ത ഉപഭോക്താക്കളിൽ നിന്ന് വൻതുക കൈപ്പറ്റി രാത്രിയുടെ മറവിൽ മീറ്റർ പോലും ഇല്ലാതെ അനധികൃത കണക്ഷൻ കൊടുക്കുന്ന മോഷ്ടാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ, ചെറിയ പിഴ ചുമത്തി മോഷ്ടാക്കളെ േപ്രാത്സാഹിപ്പിക്കുന്ന നിലപാടാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിലെ ഉദ്യോഗസ്ഥ-കരാറുകാരുടെ കൂട്ടുകെട്ടിെൻറ പങ്ക് കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി, വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി കൊടുക്കുവാനും തീരുമാനിച്ചു. നിസാർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. കെ. ബേബി, സി.വി. ഏലിയാസ്, ഗോവിന്ദരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story