Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:11 PM IST Updated On
date_range 27 July 2017 4:11 PM ISTവിവാഹ തട്ടിപ്പ് കേസിൽ യുവാവ് പിടിയിൽ
text_fieldsbookmark_border
വൈത്തിരി: അവിവാഹിതനെന്നു തെറ്റിദ്ധരിപ്പിച്ചു നിർധനരും അനാഥരുമായ പെൺകുട്ടികളെ സമൂഹ വിവാഹ ചടങ്ങിൽ വെച്ച് വിവാഹം കഴിക്കുകയും സംഘാടകരിൽ നിന്നു സഹായധനം വാങ്ങി മുങ്ങുകയും ചെയ്ത യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കാളാത് മാളിയേക്കൽ മുഹമ്മദ് മുസ്തഫയെ (39) ആണ് വൈത്തിരി എസ്.ഐ പി. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യയും മൂന്നു മക്കളുമുള്ള മുസ്തഫ വയനാട്ടിലെ ഒരു മുസ്ലിം സംഘടന നടത്തിയ സമൂഹ വിവാഹത്തിലാണ് പിണങ്ങോട് സ്വദേശിനിയായ അനാഥ പെൺകുട്ടിയെ ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചത്. ഇതിനായി ബ്രോക്കറേയും രണ്ടു സ്ത്രീകളടക്കം നാലു 'ബന്ധുക്കളെയും' ഒരുക്കി വാടകക്ക് വീട് എടുത്തിരുന്നു. തുടർന്ന് സംഘടനാ ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിലൂടെ രണ്ടു ലക്ഷം രൂപയും അഞ്ചു പവനും ഇയാൾ തട്ടിയെടുത്തു. വാടക വീട്ടിൽ താമസിക്കുന്നതിനിടെ നാട്ടിലെ അയൽവാസി യാദൃച്ഛികമായി ഇയാളെ കണ്ടെത്തി തട്ടിപ്പു കണ്ടുപിടിക്കുകയായിരുന്നു. അയൽവാസി കൊടുത്ത വിവരത്തിെൻറ അടിസ്ഥാനത്തിൽ പെൺകുട്ടി വൈത്തിരി പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഇയാൾ പിടിയിലായത്. ഇതേരീതിയിൽ ഇയാൾ മറ്റു വിവാഹങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് െപാലീസ്. കഴിഞ്ഞ ഏപ്രിലിൽ കൽപറ്റയിൽ നടന്ന സമൂഹ വിവാഹത്തിൽ വെച്ചാണ് ഇയാൾ വിവാഹിതനായത്. കൽപറ്റ കോടതിയിൽ ഹാജരാക്കി വൈത്തിരി സബ്ജയിലിൽ റിമാൻഡ് ചെയ്തു. WEDWDL18 Musthafa മുഹമ്മദ് മുസ്തഫ വന്യമൃഗശല്യത്തിനെതിരെ മാര്‍ച്ചും ധര്‍ണയും REPEAT സുല്‍ത്താന്‍ ബത്തേരി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട് കാര്‍ഷിക പുരോഗമന സമിതി ആഗസ്റ്റ് 16ന് രാവിലെ പത്ത് മണിക്ക് കലക്‌ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് ജൂൈല 30ന് രണ്ടിന് മാനന്തവാടിയിലും, 31 ന് 11ന് കല്‍പറ്റയിലും, ആഗസ്റ്റ് ഒന്നിന് മൂന്നിന് ബത്തേരിയിലും യോഗം ചേരും. സമിതി ചെയര്‍മാന്‍ പി.എം. ജോയി അധ്യക്ഷത വഹിച്ചു. ഡോ. പി. ലക്ഷ്മണന്‍, എന്‍.എം. ജോസ്, കണ്ണിവട്ടം കേശവന്‍ ചെട്ടി, ബെന്നി ചെറിയാന്‍, വി.പി. വര്‍ക്കി, ഡോ. ബെഞ്ചമിന്‍ ഈശോ, ടി.പി. ശശി, ഫാ. കുര്യാക്കോസ് ജീരകത്തോട്ടത്തില്‍, ടി.കെ. ഉമ്മര്‍, വല്‍സ ചാക്കോ, സ്വപ്ന ആൻറണി, അഡ്വ. എം.വി. ടോമി, എം. ഭാസ്‌ക്കരന്‍, ഗഫൂര്‍ വെണ്ണിയോട്, സൈമണ്‍ പൗലോസ്, കെ.ജെ. മെല്‍വിന്‍, സമീര്‍ അറക്കല്‍, മാമന്‍ ഈപ്പന്‍, ടി.പി. ജമാല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയപാതയിലെ ൈകയേറ്റങ്ങൾ നീക്കും കൽപറ്റ: ദേശീയപാത 766-ൽ ലക്കിടി മുതൽ മുത്തങ്ങ അതിർത്തിവരെയുള്ള അനധികൃത ൈകയേറ്റങ്ങൾ, ബോർഡുകൾ മുതലായവ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഹൈവേ െപ്രാട്ടക്ഷൻ ആക്ട് പ്രകാരം നടപടി എടുക്കുന്നതും പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കുന്നതും അതിന് ചെലവാകുന്ന തുക കൈയേറ്റക്കാരിൽ നിന്നും ഈടാക്കുന്നതുമാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷം യോഗം നാളെ കൽപറ്റ: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അടിയന്തര യോഗം ജൂലൈ 28ന് രാവിലെ 11.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഗോത്രബന്ധു മെൻർ ടീച്ചർ പരിശീലനം കൽപറ്റ: ജില്ലയിലെ സ്കൂളുകളിൽ നിയമിതരായ ഗോത്രബന്ധു മെൻറർ ടീച്ചർമാർക്കുള്ള മൂന്നു ദിവസത്തെ െറസിഡൻഷ്യൽ പരിശീലനത്തിെൻറ അവസാന ബാച്ച് വ്യാഴാഴ്ച സുൽത്താൻ ബത്തേരി ഡയറ്റിൽ നടക്കും. പരിശീലനം ലഭിക്കാത്ത മുഴുവൻ അധ്യാപകരും രാവിലെ ഒമ്പതിന് പരിശീലന കേന്ദ്രത്തിൽ ഹാജരാകണമെന്ന് എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ അറിയിച്ചു. പി.എസ്.സി പരീക്ഷ കൽപറ്റ: വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ/ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 471/13, 532/13) തസ്തികകളിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ആഗസ്റ്റ് മൂന്നിന് രാവിലെ 7.30 മുതൽ 9.15 വരെ കൽപറ്റ ജി.വി.എച്ച്.എസിൽ നടക്കും. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ പ്രശ്ന പരിഹാരം: സെമിനാർ നാളെ കൽപറ്റ: ജില്ല നിയമ സഹായ അതോറിറ്റി മറ്റ് സർക്കാർ വകുപ്പുകളും ചേർന്ന് പട്ടികജാതി- വർഗക്കാരുടെ പ്രശ്നങ്ങളും പരിമിതികളും, പ്രശ്നപരിഹാരങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. ജൂലൈ 28ന് രാവിലെ 9.30ന് സിവിൽ സ്റ്റേഷനിലെ എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ ഹാളിലാണ് സെമിനാർ. എസ്.സി/എസ്.ടി. സ്റ്റേറ്റ് കമീഷൻ ചെയർമാൻ ഡോ. പി.എൻ. വിജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ല ജഡ്ജി ഡോ.വി. വിജയകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ എസ്. സുഹാസ് മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമസഭ കൽപറ്റ: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വർഷത്തെ വാർഷിക പദ്ധതി ഗുണഭോക്തൃ നിർണയത്തിനുള്ള വിവിധ വാർഡുകളിലെ ഗ്രാമസഭകൾ ജൂലൈ 28 മുതൽ ആഗസ്റ്റ് അഞ്ചു വരെ നടത്തും. ----------------------- FOR P3 LEAD .... ADD WILD LIFE WEDWDL16 കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു WEDWDL17കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ ഒ.ആർ. കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story