Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത കോഴ്​സ്​ നടത്തിയ സംഭവം: മർകസ്​ വിദ്യാർഥിസമരം ഒത്തുതീർപ്പിലേക്ക്​

text_fields
bookmark_border
കുന്ദമംഗലം: കാരന്തൂർ എം.െഎ.ഇ.ടി സ്ഥാപനത്തിൽ അംഗീകാരമില്ലാത്ത ഡിേപ്ലാമ കോഴ്സ് നടത്തിയതിന് മൂന്ന് മാസത്തോളം നീണ്ട വിദ്യാർഥിസമരം ഒത്തുതീർപ്പിലേക്ക്. ബുധനാഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി തെളിഞ്ഞത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് നൽകിയ സർട്ടിഫിക്കറ്റിന്, സംസ്ഥാനത്ത് ജോലിക്ക് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെെട്ടന്ന് പൂർത്തിയാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് ഉറപ്പുനൽകി. സമരവുമായി ബന്ധപ്പെെട്ടടുത്ത എല്ലാ കേസുകളും പിൻവലിക്കും. കോഴ്സ് കഴിഞ്ഞിറങ്ങിയവരിൽ ജോലി ആവശ്യമുള്ളവർക്ക് നൽകാൻ തയാറാവണമെന്ന് മർകസിനോട് ആവശ്യപ്പെട്ടു. ഇതിന് രണ്ടാഴ്ചക്കുള്ളിൽ മർകസ് മറുപടി നൽകണം. ശാശ്വതപരിഹാരമായ എ. െഎ.സി.ടി അംഗീകാരം നേടിയെടുക്കുന്നതിന് ആവശ്യമുള്ള സാമ്പത്തികെചലവുകൾ മർകസ് വഹിക്കും. എം.കെ. രാഘവൻ എം.പിയും പി.ടി.എ. റഹിം എം.എൽ.എയും ഉൾപ്പെട്ട സർവകക്ഷിയോഗം ഉടൻതന്നെ ചേർന്ന് തീരുമാനങ്ങൾ വിദ്യാർഥികൾക്ക് രേഖാമൂലം എഴുതി നൽകും. യോഗത്തിൽ മർകസ് മാനേജ്മ​െൻറ് പ്രതിനിധികളും വിദ്യാർഥിസമരസമിതിപ്രതിനിധികളും പെങ്കടുത്തു. 2012 ലും 2013 ലുമായി സിവിൽ എൻജിനീയറിങ്, ഒാേട്ടാമൊബൈൽ എൻജിനീയറിങ്, ആർകിടെക്ചറൽ എൻജിനീയറിങ് മൂന്ന് വർഷ ഡിേപ്ലാമ കോഴ്സുകൾക്കായി 450 കുട്ടികളാണ് പഠിച്ചിരുന്നത്. കോഴ്സ് കഴിഞ്ഞിറങ്ങിയവർക്ക് നൽകിയ സർട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്നറിഞ്ഞതോടെ വിദ്യാർഥികൾ പ്രതിഷേധിക്കുകയും മാനേജ്മ​െൻറിനോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. മേയ് ഒമ്പതിന് നാനൂറോളം വിദ്യാർഥികൾ മർകസ് ഗേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങിയതോടെയാണ് പുറംലോകം പ്രശ്നമറിഞ്ഞത്. ജൂണിൽ എം.കെ. രാഘവൻ എം.പിയും പി.ടി.എ. റഹിം എം.എൽ.എയും ചേർന്ന് മർകസ് മാനേജ്മ​െൻറ് പ്രതിനിധികളെയും വിദ്യാർഥി സമരസമിതി ഭാരവാഹികളെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയിരുന്നു. ഇൗ ചർച്ചയുടെ തുടർച്ചയായി തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുെട നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇപ്പോൾ ധാരണയായത്. ചർച്ചയിൽ എം.എൽ.എ മാരായ ഇ.പി. ജയരാജൻ, പി.ടി.എ. റഹിം, ഡോ. എം.കെ. മുനീർ, ടെക്നിക്കൽ ബോർഡ് അംഗങ്ങൾ, വിദ്യാർഥി സമരസമിതിനേതാക്കളായ അഡ്വ. ടി.പി. ജുനൈദ്, കൺവീനർ നൗഫൽ അലി, ജാസിർ, റാഷിദ്, സമരസഹായസമിതി ചെയർമാൻ വിശ്വനാഥൻ, മർകസ് മാനേജ്മ​െൻറിനെ പ്രതിനിധീകരിച്ച് അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, യൂസുഫ് ഹൈദർ, പ്രഫ. മുഹമ്മദ്, അഡ്വ. ഇ.കെ. മുസ്തഫ സഖാഫി എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story