Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:11 PM IST Updated On
date_range 27 July 2017 4:11 PM ISTഅമ്പലവയലിൽ ഭക്ഷ്യവിഷബാധ: 13 പേർ ആശുപത്രിയില്‍ ---------------------------------------------------------
text_fieldsbookmark_border
അമ്പലവയൽ: അമ്പലവയലിൽ ഭക്ഷ്യവിഷബാധയെതുടർന്ന് 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ എട്ടുപേർക്കും ടൗണിലുള്ള അഞ്ചുപേർക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ വൈകീട്ട് ചായക്കൊപ്പം കഴിച്ച ഉള്ളിവടയിൽ നിന്നാണ് വിഷബാധയേറ്റതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ടൗണിലെ ചായക്കടയിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. ചായക്കട ആരോഗ്യവകുപ്പധികൃതർ താൽക്കാലികമായി അടപ്പിച്ചു. ഈ ചായക്കടയിൽ നിന്ന് നിരവധിപേർ ഭക്ഷണം കഴിച്ചെങ്കിലും 13 പേർക്ക് മാത്രമാണ് ഇതുവരെ അസ്വസ്ഥത അനുഭപ്പെട്ടത്. വസ്ത്രവ്യാപാരസ്ഥാപനത്തിലുള്ളവർ എണ്ണക്കടി ചായക്കടയിൽ നിന്നു വാങ്ങുകയും കാപ്പി സ്വന്തമായി പാചകംചെയ്യുകയുമാണ് പതിവ്. അതിനാൽ കാപ്പിയുടെ സാമ്പിളും പരിശോധനക്കായി അധികൃതർ കൊണ്ടുപോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story