Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:11 PM IST Updated On
date_range 27 July 2017 4:11 PM ISTകാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്നം; അനുകൂലമായ തീരുമാനം എടുക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ
text_fieldsbookmark_border
ആഗസ്റ്റ് രണ്ടിന് കേസ് പരിഗണിക്കും കല്‍പറ്റ: വില കൊടുത്തുവാങ്ങിയ ജന്മം തീറാധാര ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിെര കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ഇനി ആഗസ്റ്റ് രണ്ടിന് കേസ് പരിഗണിക്കും. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹൈകോടതിയെ അറിയിച്ചു. കേസില്‍ എതിർകക്ഷിയാണ് സര്‍ക്കാര്‍. മുന്‍ കേന്ദ്ര നിയമമന്ത്രിയും നിലവില്‍ എന്‍.ഡി.എ ദേശീയസമിതി അംഗവുമായ പി.സി. തോമസാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി ഹൈകോടതിയില്‍ ഹാജരാകുന്നത്. ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് കേസില്‍ 2016 ഡിസംബർ ഏഴിന് ഹൈേകാടതി വിധി പറഞ്ഞിരുന്നു. വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു. വിധിക്കെതിരേ റിവ്യൂഹരജി ഫയല്‍ ചെയ്യാന്‍ താമസിച്ചത് മാപ്പാക്കണമെന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിെൻറ ഹരജിയാണ് കോടതി അംഗീകരിച്ചത്. 76 ദിവസം വൈകിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വേണ്ടി റിവ്യൂഹരജി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിെൻറ പക്കലുള്ള വിലപ്പെട്ട രേഖകള്‍ വിവരാവകാശനിയമപ്രകാരം ലഭിക്കുന്നതില്‍ വന്ന കാലതാമസമാണ് ഹരജി ഫയല്‍ ചെയ്യാന്‍ താമസിച്ചതെന്ന് അഡ്വ. പി.സി. തോമസ് ബോധിപ്പിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. റിവ്യൂ ഹരജി ഉടന്‍ തന്നെ കേള്‍ക്കണമെന്ന് പി.സി. തോമസ് ബുധനാഴ്ച ആവശ്യപ്പെട്ടപ്പോള്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഇനിയും സാവകാശം വേണമെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് രഞ്ജിത് തമ്പാന്‍ ഹൈകോടതിയെ അറിയിച്ചത്. കാർഗിൽ അനുസ്മരണം കാക്കവയൽ:1999ൽ കാശ്മീരിലെ കാർഗിൽ മലനിരകളിൽ നുഴഞ്ഞ് കയറിയ പാകിസ്താൻ സൈനികർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ടത്തിെൻറ വിജയദിനമായി അനുസ്മരിക്കുന്ന ജൂലൈ 26ന് കാക്കവയൽ ജവാൻ സ്മൃതിയിൽ റീത്ത് സമർപ്പണവും പുഷ്പാർച്ചനയും അനുസ്മരണചടങ്ങും സംഘടിപ്പിച്ചു. ജില്ലകലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്രഹാം അധ്യക്ഷത വഹിച്ചു. എൻ.ഡി. അപ്പച്ചൻ, ടോണി സെബാസ്റ്റ്യൻ, വി.എ. തോമസ്, പി. മധുസൂദനൻ, ജോയി ജേക്കബ്, റാണി വർക്കി, പി.എസ്. അശോകൻ, ഉമ്മൻ പൂപ്പറ്റ, റസിയ അബ്ദുല്ല, ബാബു കാക്കവയൽ എന്നിവർ സംസാരിച്ചു. WEDWDL10 കാർഗിൽ അനുസ്മരണം ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു സി.പി.ഐ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാർച്ച് കല്‍പറ്റ: രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.പി.ഐ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ. രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. പി.കെ. മൂര്‍ത്തി, പി.എസ്.വിശ്വംഭരന്‍, സി.എസ്. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിനും ധര്‍ണക്കും ഇ.ജെ. ബാബു, അമ്പി ചിറയില്‍ , ജോണി മറ്റത്തലാനി, എം.വി. ബാബു, ടി.ജെ. ചാക്കോച്ചന്‍, സി.എം. സുധീഷ്, കെ.പി. രാജന്‍, എ. സുധാകരന്‍, മഹിതാ മൂര്‍ത്തി, ടി. മണി എന്നിവര്‍ നേതൃത്വം നല്‍കി. WEDWDL12 സി.പി.ഐ ജില്ല കമ്മിറ്റി കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story