Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:11 PM IST Updated On
date_range 27 July 2017 4:11 PM IST28 പേർക്കുകൂടി ഡെങ്കിപ്പനി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ 28 പേർക്കുകൂടി ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചാലിയം, കക്കോടി, നടുവണ്ണൂർ, ചേളന്നൂർ, ചാത്തമംഗലം, രാമനാട്ടുകര, പിലാശ്ശേരി, നന്മണ്ട, ഫറോക്ക്, മാത്തോട്ടം, കോട്ടപ്പറമ്പ്, കാരപ്പറമ്പ്, അരക്കിണർ, ബേപ്പൂർ, പൊക്കുന്ന്, കല്ലായി, എൻ.ജി.ഒ ക്വാർട്ടേഴ്സ്, നടക്കാവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 652 ആയി. 79 പേർക്ക് സംശയിക്കുന്നുണ്ട്. 5324 പേർക്കാണ് ഡെങ്കിപ്പനി ഇതുവരെ സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ബേപ്പൂരിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർക്ക് ചിക്കൻപോക്സ് ബാധിച്ചു. 2614 പേരാണ് പനി ബാധിച്ച് ബുധനാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story