Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി...

കൊയിലാണ്ടി മത്സ്യബന്ധനതുറമുഖനിർമാണം മേയിൽ പൂർത്തിയാക്കും

text_fields
bookmark_border
െകായിലാണ്ടി: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭസമിതി കൊയിലാണ്ടി ഗവ. െറസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തി പരാതികൾ സ്വീകരിച്ചു. റേഷൻ മുൻഗണനപട്ടികയിൽനിന്ന് അർഹരായ മത്സ്യത്തൊഴിലാളികൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ജൂലൈ 31നകം ബന്ധപ്പെട്ടവർക്ക് പരാതി നൽകണമെന്ന് സമിതി അധ്യക്ഷൻ സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. റേഷൻ മുൻഗണനപട്ടിക ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സൂക്ഷ്മ പരിശോധന നടത്തിവരുകയാണ്. ഇതുസംബന്ധിച്ച് സമിതി മുമ്പാകെ വന്ന പരാതികൾ വകുപ്പി​െൻറ ശ്രദ്ധയിൽെപടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വീട് നിർമാണത്തിനായി അപേക്ഷിച്ച മഝ്യത്തൊഴിലാളികളെ ലൈഫ് മിഷനിൽ ഉൾപ്പെടുത്താൻ ജില്ല ഭരണകൂടത്തിന് സമിതി നിർദേശം നൽകി. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം നിർമാണം 2018 േമയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് അവിടം സന്ദർശിച്ച സമിതിയെ ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നിർമാണം മുന്നോട്ടുപോവുന്നതിന് തടസ്സമില്ലെന്നും അറിയിച്ചു. പയ്യോളിക്കടപ്പുറത്തെ ഹെൽത്ത് സ​െൻറർ, ചോമ്പാല ഹാർബർ എന്നിവയും സന്ദർശിച്ചു. നേരേത്ത നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ സമിതി പരാതിക്കാരെ അറിയിച്ചു. ചെങ്ങോട്ടുകാവിൽ നിർമിച്ച സൂനാമി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിലെ ജിൻഷ ടി.സി നൽകിയ അപേക്ഷ ഒരാഴ്ചക്കകം തീർപ്പാക്കാൻ എ.ഡി.എമ്മിന് സമിതി കർശന നിർദേശം നൽകി. അഴിയൂർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഓഫിസ് കെട്ടിടത്തി​െൻറയും ഗോഡൗണി​െൻറയും അനുമതിക്കായി നൽകിയ അപേക്ഷ സംബന്ധിച്ച് ഒരാഴ്ചക്കകം അനുകൂല നടപടി സ്വീകരിക്കാൻ സമിതി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മുഖദാർ കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്ക് ഷെഡ് അനുവദിക്കുമെന്ന് സമിതി അംഗം കെ. ദാസൻ എം.എൽ.എ അറിയിച്ചു. ഇവിടെ സ്ഥലപരിശോധനക്ക് എ.ഡി.എമ്മിന് നിർദേശം നൽകി. നിർമാണം പൂർത്തിയായ തീരദേശറോഡിൽ പണി നടത്താതെ തകർന്നുകിടക്കുന്ന ഒരു കിലോ മീറ്ററിൽ മഴ കഴിഞ്ഞാൽ പണി നടത്തും. വെള്ളയിൽ മത്സ്യബന്ധനതുറമുഖത്തിനായി പൊളിച്ച ഷെഡുകൾക്ക് പകരം 32 മുറികൾ നിർമിച്ചുനൽകിയതായി ഹാർബർ എൻജിനീയറിങ് വിഭാഗം അറിയിച്ചു. സമിതി അംഗങ്ങളായ സി.കെ. നാണു, കെ. ദാസൻ, എം. നൗഷാദ്, എൻ.എ. നെല്ലിക്കുന്ന് എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പുറമെ വിവിധ സംഘടന-രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story